നടി കാവ്യ മാധവനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് ജയസൂര്യ. ഭക്ഷണത്തോട് ഏറെ ഇഷ്ടമുള്ളയാളാണ് കാവ്യ മാധവനെന്ന് പറഞ്ഞ ജയസൂര്യ കംഗാരു സിനിമയുടെ സെറ്റിലേക്ക് ട്രെഡ്മില്ലുമായെത്തിയ നടിയെ കുറിച്ചുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ചില ഓര്‍മ്മകളും ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
‘വീട്ടിലെ അനിയത്തിക്കുട്ടിയെ പോലെയാണ് കാവ്യ മാധവന്. ഒരു അനുഭവം പറയാം, ഊട്ടിയില്‍ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു. ഇവള്‍ക്ക് ഐസ്ക്രീമൊക്കെ വേണം. എന്നിട്ട് എന്റെ അടുത്തുവന്ന് പറയും ‘ചേട്ടാ നീ പോയിട്ട് എനക്ക് ഐസ്ക്രീം വേടിച്ചു വാ’ എന്ന്. എന്നിട്ട് മോളേ നിനക്ക് വേണ്ടി മേടിച്ചതാണെന്ന പോലെ അവള്‍ക്ക് കൊടുക്കണമെന്നും പറയും.
ഇതൊക്കെ കഴിക്കുന്നത് കണ്ടാല്‍ അവളുടെ അച്ഛനും അമ്മയും തടി കൂടുമെന്നും പറഞ്ഞ് ചീത്ത പറയും. അതുകൊണ്ടാണ് ഇങ്ങനെ വന്ന് പറയുന്നത്. ഞാന്‍ വാങ്ങിക്കൊണ്ടു വന്ന് കൊടുക്കുമ്പോള്‍, ‘എന്തിന് ചേട്ടാ ഇതൊക്കെ’ എന്നൊരു ചോദ്യവും ചോദിച്ച് അതും വാങ്ങിപ്പോവും,’ ജയസൂര്യ പറഞ്ഞു.
കംഗാരു സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ മറ്റൊരു അനുഭവവും ജയസൂര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘കാവ്യ ഒരു ദിവസം എന്നോട് വന്ന് വര്‍ക്ക് ഔട്ട് ഒന്നും ചെയ്യുന്നില്ലേയെന്ന് ചോദിച്ചു. ചെയ്യുന്നുണ്ട്, ഇന്ന് പറ്റിയില്ല, ഇനി വേണം പോകാന്‍ എന്ന് ഞാന്‍ പറഞ്ഞു. വര്‍ക്ക് ഔട്ട് ചെയ്യാതെ ഇങ്ങനെ നടന്നോയെന്ന് പറഞ്ഞ് കാവ്യ പോയി.