മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള ഒരുപാട് കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ജയസൂര്യ. ഇന്ന് കോമഡി സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറയുകയാണ് അദ്ദേഹം.
കോമഡി സിനിമകള്‍ സംഭവിക്കുന്നില്ലെന്നും ആസ്വദിച്ച് ചെയ്യുന്നത് അത്തരം കഥാപാത്രങ്ങളായിരുന്നുവെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
”കോമഡി ചെയ്യാന്‍ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട്. കോമഡിയാണ് ഏറ്റവും സീരിയസായി ചെയ്യേണ്ട കാര്യം. കോമഡി കോമഡിയായിട്ട് ചെയ്യാന്‍ പറ്റുന്ന സാധനമല്ല. കഥാപാത്രത്തിന് വ്യക്തിത്വമില്ലാതെ എനിക്ക് കോമഡി ചെയ്യാന്‍ കഴിയില്ല.
അതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഷാജിപാപ്പന്‍ പറയുന്നതും അമര്‍ അക്ബര്‍ അന്തോണി പറയുന്നതും. ആ കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തിത്വമുണ്ട്. ആ കഥാപാത്രങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ നില്‍ക്കുന്നത് കൊണ്ടാണ് നിങ്ങള്‍ അത്തരം കഥാപാത്രങ്ങളെ ഓര്‍ത്ത് വയ്ക്കുന്നത്.
അതുപോലെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് കൊണ്ട് തമാശ പറയല്‍ എനിക്കും ഓക്കെയാണ്. അതല്ലാതെ തമാശ പറയാനുള്ള കഴിവ് എനിക്കില്ല. അത്തരം സിനിമകള്‍ ഇപ്പോള്‍ സംഭവിക്കുന്നില്ല. ഒരു അഞ്ച് കോമഡി സിനിമകള്‍ പറയാന്‍ പറഞ്ഞാല്‍ പണ്ട് പറയുന്നത് പോലെ പറയാന്‍ പറ്റുമോ.
പണ്ടത്തെ അത്ര കോമഡി ഇന്ന് സിനിമകളിലില്ല. കോമഡി സിനിമകള്‍ സംഭവിക്കുന്നില്ല ഇപ്പോള്‍ എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ പാല്‍തു ജാന്‍വര്‍ പോലെയുള്ള ലൈറ്റ് ഹാര്‍ട്ടഡ് സിനിമകള്‍ വരുന്നുണ്ട്. അതുപോലുള്ള സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
നമുക്ക് ഏറ്റവും നന്നായി ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്നതും. നമുക്ക് സംഭാവന ചെയ്യാന്‍ കഴിയുന്നതും അത്തരം സിനിമകളിലാണ്. എനിക്കെല്ലാം ചെയ്യാന്‍ പറ്റുന്ന സിനിമകള്‍ കോമഡിയാണ്. പക്ഷേ അത് സംഭവിക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. അത്തരം ആഴത്തിലുള്ള കോമഡി കാഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ എനിക്ക് തോന്നാറുണ്ട്. പക്ഷേ സിനിമയുണ്ടാവുന്നില്ല,” ജയസൂര്യ
Content Highlight: Actor jayasurya said Comedy movies don’t happen, there is a desire to make such movies