തിരുവനന്തപുരം: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം പൊളിച്ച് മാറ്റി. ചെലവന്നൂര്‍ കായലില്‍ നിര്‍മിച്ച അനധികൃത കയ്യേറ്റമാണ് പൊളിക്കുന്നത്. കായല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ജയസൂര്യ നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലായിരുന്നു ഹര്‍ജി തള്ളിയത്.
ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കാണിച്ച് എറണാകുളം സ്വദേശി ഗിരീഷ് ബാബു മൂവാറ്റുപുഴ കോടതിയില്‍ പരാതി നല്‍കിയത്.
നിര്‍മാണം തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.
Also Read നിരാഹാര സമരത്തിനിടെ ബിരിയാണി കഴിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍; കഴിച്ചത് തക്കാളി ചോറെന്ന് ന്യായീകരണം
ചെലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന
നേരത്തെ സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ജയസൂര്യ ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.