Malayalam Cinema
പ്രജേഷ് സെന്നിന്റെ അടുത്ത സിനിമയിലും നായകനായി ജയസൂര്യ; നായികയായി മഞ്ജു വാര്യര്‍; ഷൂട്ടിംഗ് ആരംഭിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 08, 12:59 pm
Monday, 8th February 2021, 6:29 pm

തിരുവനന്തപുരം: വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകനായി ജയസൂര്യ. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാവുന്നത്.

ആദ്യമായിട്ടാണ് മഞ്ജുവാര്യരും ജയസൂര്യയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുവനന്തപുരത്ത് ആരംഭിച്ചു. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ കേരളത്തിന്റെ അഭിമാനമായ വി.പി സത്യന്റെ ജീവിതം പറഞ്ഞ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന സിനിമയും പ്രജേഷ് സെന്നായിരുന്നു സംവിധാനം ചെയ്തത്.

കൊവിഡ് കാലത്ത് അടച്ചുപൂട്ടിയ തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ ആദ്യമായി പ്രദര്‍ശനത്തിന് എത്തിയ മലയാള സിനിമ വെള്ളമായിരുന്നു. റിയല്‍ ലൈഫ് സ്റ്റോറിയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജനുവരി 22 ന് ആണ് റിലീസ് ചെയ്തത്.

ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച വെള്ളം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ ഓടികൊണ്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actor Jayasurya and Director Prajesh Sen’ team join again for a movie. Manju Warrier as heroine; The shooting began