| Thursday, 29th September 2022, 12:20 pm

എനിക്ക് വര്‍ക്കൗട്ടായില്ല ചേട്ടാ ഞാനിത് ചെയ്യുന്നില്ല എന്ന് ഇന്നത്തെ കുട്ടികള്‍ പറയും; അന്ന് ഞാന്‍ സ്‌ക്രിപ്റ്റ് ചോദിച്ചപ്പോള്‍ കേട്ട മറുപടി ഇതാണ്: ജയസൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ വന്ന സമയത്ത് നേരിട്ട ചില പ്രതിസന്ധികളെ കുറിച്ചും നോ പറഞ്ഞാലുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചും പറയുകയാണ് നടന്‍ ജയസൂര്യ. ആ സമയത്ത് താന്‍ ഒരാളോട് നോ പറഞ്ഞാല്‍ അത് ഇന്‍ഡസ്ട്രി മൊത്തം പാട്ടാകുമായിരുന്നെന്നും സ്‌ക്രിപ്റ്റ് പോലും ചോദിക്കാന്‍ പറ്റാത്ത സമയമുണ്ടായിരുന്നെന്നും ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

‘നമ്മളൊക്കെ വന്ന സമയത്ത് ഞാന്‍ ഒരു നോ പറയുമ്പോഴേക്കും അത് ഇന്‍ഡസ്ട്രി മൊത്തം പാട്ടാകും. സ്‌ക്രിപ്റ്റ് ചോദിക്കുമ്പോഴേക്ക് ഭയങ്കര പ്രശ്‌നമാണ്.

വന്ന സമയത്തെ കാര്യമാണ് പറയുന്നത്. അവന്‍ സ്‌ക്രിപ്റ്റ് ചോദിക്കാറായോ, നമ്മുടെ അടുത്ത് നോ പറയാന്‍ ഇവനാരാ എന്നൊക്കെയുള്ള ആറ്റിറ്റിയൂഡാണ്. അത്രയും ഈഗോയുള്ള ആളുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെ പിള്ളേര്‍ അങ്ങനെയല്ല.

അവരുടെ ഡിസിഷന്‍ മേക്കിങ് എന്ത് രസമാണെന്ന് അറിയുമോ. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് വളരെ വ്യക്തമായി അറിയാം. അവര്‍ക്ക് നോ പറയേണ്ടത് എവിടെയാണെന്ന് അറിയാം.

എനിക്ക് വര്‍ക്കൗട്ടായില്ല ചേട്ടാ, ഞാനിത് ചെയ്യുന്നില്ല എന്ന് പറയും. അതൊക്കെ നമ്മള്‍ പഠിക്കണം. പുതിയ കുട്ടികള്‍ ഡിസിഷനെടുക്കുന്നതൊക്ക കണ്ടുപഠിക്കേണ്ടതാണ്. അങ്ങനെ ഡിസിഷന്‍ എടുക്കുക എന്നത് വലിയ ബുദ്ധിമുണ്ടാണ്. നോ ആണെങ്കിലും യെസ് ആണെങ്കിലുമൊക്കെ.
പിന്നെ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുക,’ ജയസൂര്യ പറഞ്ഞു.

ഒരു സിനിമയുടെ കഥ ആരെങ്കിലും പറയാന്‍ വന്നാല്‍ അവരോട് കഥ ഇഷ്ടമായില്ലെന്ന് താന്‍ ഒരിക്കലും പറയാറില്ലെന്നും ഈ കഥാപാത്രം തനിക്ക് ചേരില്ലെന്നാണ് പറയാറുള്ളതെന്നും ജയസൂര്യ പറഞ്ഞു.

അവരുടെ സമയവും എന്റെ സമയവും വേസ്റ്റ് ചെയ്യേണ്ടതില്ലല്ലോ. ഇന്റര്‍വെല്‍ വരെ കേട്ട് കഴിഞ്ഞ് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ശരിയാവില്ലെന്ന് പറയും. ഒരിക്കലും ഞാന്‍ കഥ മോശമാണെന്ന് പറയാറില്ല. മോശം അല്ലാത്തതുകൊണ്ടാണല്ലോ അദ്ദേഹം അത് നമ്മുടെ അടുത്ത് കൊണ്ടുവന്നത്. കഥാപാത്രം ചിലപ്പോള്‍ ഉഗ്രനായിരിക്കും. അത് പക്ഷേ എനിക്ക് ചേരുന്നുണ്ടാവില്ല.

സിനിമ കാണുമ്പോള്‍ അവിടെ കഥാപാത്രം മാത്രമേയുള്ളൂ. അവിടെ ജൂനിയര്‍ സീനിയര്‍ എന്നില്ല. നമ്മള്‍ എന്ന് സീനിയര്‍ ആണെന്ന് വിചാരിക്കുന്നോ അന്ന് ആ ഒരു ചിന്തയും ആ ഒരു ഭാവവുമെല്ലാം അതില്‍ വരും. ജീവിതാവസാനം വരെ ഒരു സ്റ്റഡന്റ് ആയിട്ട് നില്‍ക്കുക എന്നതാണ്, ജയസൂര്യ പറഞ്ഞു.

നാദിര്‍ഷ സംവിധായനം ചെയ്യുന്ന ഈശോയാണ് ജയസൂര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഈശോയുടെ കഥ തന്നെയാണ് ഇഷ്ടമായതെന്നും അത് അവതരിപ്പിച്ച രീതിയില്‍ പുതുമ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു.

Content Highlight: Actor jayasurya about his early days on industry and struggles

We use cookies to give you the best possible experience. Learn more