ഇഖ്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായിരുന്നു മകള്‍. 2022ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് ജയറാം ആയിരുന്നു.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു മകള്‍. അദ്ദേഹത്തിന്റെ 250ാമത്തെ മലയാളം ചിത്രം കൂടെയായിരുന്നു അത്.
താനായിട്ട് മലയാളത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത് നല്ല പ്രൊജക്റ്റിന് വേണ്ടി കാത്തിരിക്കുന്ന സമയത്ത് വന്ന സിനിമയായിരുന്നു മകള്‍ എന്ന് പറയുകയാണ് ജയറാം.
‘ഞാനായിട്ട് മലയാളത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരുന്നു. ആ സമയത്ത് ഒരു നല്ല പ്രൊജക്റ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ ചെയ്ത സിനിമയായിരുന്നു സത്യേട്ടന്റെ മകള്‍ എന്ന സിനിമ. നൂറ് ശതമാനവും ഇഷ്ടപ്പെട്ടാണ് ഞാന്‍ ആ സിനിമ ചെയ്തത്.
ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എപ്പോഴും ഞാന്‍ ചെയ്ത സിനിമകളില്‍ ഇഷ്ടത്തോടെ കാണുന്ന സിനിമയാണ് മകള്‍. ആ സിനിമ കഴിഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് എന്നോട് അബ്രഹാം ഓസ്‌ലറിന്റെ കഥ പറയുന്നത്,’ ജയറാം പറഞ്ഞു.
ജയറാമിനൊപ്പം മീരാ ജാസ്മിന്‍, ദേവിക സഞ്ജയ്, നസ്‌ലെന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്റെ മോളിവുഡിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു മകള്‍. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയമായിരുന്നില്ല.
Content Highlight: Actor Jayaram Talks About Makal Movie