ചെന്നൈ: മലയാളത്തിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജയറാം. പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം മലയാള സിനിമയിലേക്ക് എത്തുന്നത്. ജയറാം സിനിമയില്‍ എത്തിയിട്ട് ഫെബ്രുവരി 18 ന് കൃത്യം 33 വര്‍ഷം തികഞ്ഞിരിക്കുകയാണ്.
തന്റെ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ജയറാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. പത്മരാജനൊപ്പമുള്ള ഒരു ഫോട്ടോ അടക്കമായിരുന്നു ജയറാമിന്റെ ഓര്‍മ്മകുറിപ്പ്.
33 വര്‍ഷമായി എന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും . 1988 ഫെബ്രുവരി 18 ന് ഞാന്‍ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ച് സിനിമയുടെ ലോകത്തേക്ക് കാലെടുത്തുവെച്ചതെന്നും ജയറാം പറഞ്ഞു.
ഉയര്‍ച്ച താഴ്ചകളിലൂടെ പോരാടുന്ന അതിശയകരമായ ഒരു യാത്രയാണിത്.ഈ പ്രത്യേക ദിവസം ഞാന്‍ എന്റെ ഗുരു – പദ്മരാജന്‍ സാറിനെ ഓര്‍മ്മിക്കുക മാത്രമല്ല, എന്നെ സ്ഥിരമായി പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എന്റെ സ്‌നേഹനിധിയായ ഭാര്യ അശ്വതിയും അതേ ദിവസം തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു എന്നും ജയറാം സോഷ്യല്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
1988 ല്‍ ‘ അപരന്‍ ‘ എന്ന ചിത്രത്തിലൂടെ ജയറാം ചിത്രത്തില്‍ വിശ്വനാഥന്‍, ഉത്തമന്‍ എന്നീ കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചത്. പി പദ്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഇത്.
ചിത്രത്തില്‍ മുകേഷ്, ശോഭന, പാര്‍വതി, മധു എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. ജയറാമിന്റെ കഥാപാത്രത്തിന്റെ സഹോദരിയായിട്ടായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ അഭിനയിച്ചത്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക