മുമ്പ് ചെയ്ത കഥാപാത്രങ്ങളെ കുറിച്ചും അതിന്റെ പരാജയത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് നടന്‍ ജയറാം. കുറച്ച് നാളുകള്‍ക്ക് മുമ്പ് കൈരളി ടി.വിയിലെ ജെ.ബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ജയറാം സംസാരിച്ചത്.
ചില സിനിമകളൊക്കെ പരാജയപ്പെട്ട് പോയപ്പോള്‍ കരഞ്ഞിട്ടുണ്ടെന്നും തുടക്ക കാലത്തെ തന്റെ സിനിമകളൊക്കെ എങ്ങനെ ഓടിയെന്ന് ചിന്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ആക്ഷന്‍ സിനിമകള്‍ ചെയ്യുന്നത് വല്ല കുടുംബ ചിത്രവും ചെയ്താല്‍ പോരെയെന്ന് ചോദിക്കുന്നവരുമുണ്ടെന്നും ജയറാം പറഞ്ഞു.
‘അത്രയും ചെയ്തിട്ട് ഒരു ശതമാനം പോലും റിസള്‍ട്ട് കിട്ടിയില്ലല്ലോ എന്നോര്‍ത്ത് കരഞ്ഞിട്ടുണ്ട്. ചില സിനിമകളൊക്കെ പെട്ടിയിലായിപോയിട്ടുണ്ട്. പിന്നെ കുറേകാലം കഴിഞ്ഞ് ആരും അറിയാതെ ഇറങ്ങുന്ന അവസ്ഥയും വന്നിട്ടുണ്ട്. തുടക്ക കാലത്തെ ചില സിനിമകളൊക്കെ എങ്ങനെ ഓടിയെന്ന് ഞാന്‍ തന്നെ ചിന്തിക്കാറുണ്ട്.
ആക്ഷന്‍ രംഗങ്ങളില്‍ ജയറാം വേണ്ടത്ര ശോഭിക്കുന്നില്ല, ഇതൊന്നും അങ്ങേര്‍ക്ക് പറ്റിയ പണിയല്ല. നല്ല കുടുംബവേഷം എന്തെങ്കിലും ചെയ്താല്‍ പോരേ എന്നൊക്കെ ആളുകള്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേട്ട് ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാതിരുന്നിട്ടില്ല.
നേരത്തെ ഞാന്‍ ഫിസിക്കലി ഫിറ്റായിരുന്നില്ല. ഇപ്പോള്‍ എനിക്ക് തന്നെ ആത്മവിശ്വാസമുണ്ട്. മെലിഞ്ഞതിന്റെ ക്രെഡിറ്റൊക്കെ പാര്‍വതിക്കാണ്. ഫിറ്റ്നസ് നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. ഡയറ്റിന്റെ കാര്യത്തില്‍ സ്ട്രിക്ടാണ് പാര്‍വതി.
ഡയറ്റും വര്‍ക്കൗട്ടുമൊക്കെ കൃത്യമായി ചെയ്യും. വൈകുന്നേരം ഷട്ടില്‍ കളിക്കാനൊക്കെ പോവാറുണ്ടായിരുന്നു. മറ്റൊരാള്‍ ചെയ്യുന്ന കഥാപാത്രങ്ങളൊക്കെ കണ്ട് ഇതുപോലൊന്ന് കിട്ടിയിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്,’ ജയറാം പറഞ്ഞു.
content highlight: actor jayaram share his experience in cinema