ഹൈദരബാദ്: നടന് ജയറാം വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നു. ബ്രഹ്മാണ്ഡ സിനിമാ സംവിധായകന് ശങ്കര്‍ സംവിധാനം ചെയ്യുന്ന രാം ചരണ്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ വില്ലനായിട്ടാണ് താരം എത്തുന്നത്. നേരത്തെ അല്ലു അര്ജുന് ചിത്രം അലാ വൈകുണ്ഠപുരം, അനുഷ്ക ഷെട്ടി നായികയായ ഭാഗമതി എന്നീ ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിരുന്നു.
ഇരു ചിത്രങ്ങളിലെയും ജയറാമിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ പ്രഭാസിന്റെ രാധേ ശ്യാം എന്ന ചിത്രത്തിലെ മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിലും ജയറാം അഭിനയിക്കുന്നുണ്ട്.
രാം ചരണിന്റെ 15ാം ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യുന്നത്. 2022ലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.
ശ്രീ വെങ്കടേശ്വര ക്രീയേഷന്സിന്റെ ബാനറില്‍ ദില്‍രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നടന് ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
തെന്നിന്ത്യന്‍ താരം അഞ്ജലിയും ചിത്രത്തില്‍ നിര്‍ണായക റോളില്‍ എത്തുന്നുണ്ട്.