| Sunday, 27th June 2021, 9:23 am

ഉത്സവപ്പറമ്പുകളിലൊക്കെ നടന്ന് എന്റെ മിമിക്രി വെയ്ക്കുമോ എന്ന് അങ്ങോട്ട് ചോദിച്ചിരുന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് ജയറാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയറാം. മലയാളത്തിന്റെ മികച്ച സംവിധായകരോടൊപ്പം തുടക്കകാലത്ത് തന്നെ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കുട്ടികളുടെ അഭിരുചികള്‍ അറിഞ്ഞ് അവരെ ആ രീതിയില്‍ വളര്‍ത്തുന്നതാണ് എല്ലാം കൊണ്ടും നല്ലതെന്ന് പറയുകയാണ് ജയറാം. 2017ല്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ പരാമര്‍ശം.

മിമിക്രി ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ അംഗീകരിക്കാനും അഭിനന്ദിക്കാനും തന്റെ വീട്ടുകാര്‍ തയ്യാറായതാണ് താന്‍ ഇന്ന് ഈ രംഗത്തെത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

മിമിക്രിയെന്ന കലയാണ് എന്നെ ഇതുവരെയത്തിച്ചത്. കുട്ടിക്കാലത്തെ എന്റെ മിമിക്രിയാണ് എന്നെ കോളേജ് ലെവലില്‍ എത്തിച്ച് അവിടുന്ന് ഇന്റര്‍ കോളിജിയേറ്റ് മത്സരങ്ങളില്‍ ഒക്കെ പങ്കെടുക്കാന്‍ സഹായിച്ചത്.

ആ മിമിക്രിയാണ് എന്നെ കലാഭവനില്‍ എത്തിച്ചത്. പിന്നീട് ആ മിമിക്രി കാരണമാണ് സിനിമയിലെത്തിയതും.

അന്ന് മിമിക്രിയ്ക്ക് പോകരുതെന്ന് വീട്ടില്‍ നിന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഇതുപോലെയൊന്നുമാകില്ലായിരുന്നു. എന്റെ അമ്മയൊക്കെ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു.

അന്നൊക്കെ ഉത്സവപറമ്പുകളിലൊക്കെ നടന്ന് എന്റെ മിമിക്രി ഒന്ന് വെയ്ക്കുമോ എന്ന് അങ്ങോട്ട് ചോദിച്ച് നടക്കുന്ന കാലമായിരുന്നു. അങ്ങനെ പോയി ചെയ്തിട്ട് രാത്രി മൂന്ന് മണിക്കൊക്കെ വീട്ടില്‍ വന്ന് കയറുമ്പോള്‍ വാതില്‍ തുറന്നു തരാനും പ്രോഗ്രാം നന്നായിരുന്നോ എന്നൊക്കെ ചോദിക്കാന്‍ ഒരമ്മയെനിക്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ കഴിവുകളൊക്കെ വളര്‍ത്തിയെടുക്കാന്‍ പറ്റി,’ ജയറാം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actor Jayaram Opens About Begninning Of His Career

We use cookies to give you the best possible experience. Learn more