| Wednesday, 12th May 2021, 10:28 am

'അപരന്‍' സുപരിചിതനായിട്ട് 33 വര്‍ഷം; ആദ്യ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നടന്‍ ജയറാമിന്റെ ആദ്യ സിനിമയായ അപരന്‍ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 33 വര്‍ഷം. 1988 മേയ് 12 നായിരുന്നു പത്മരാജന്റെ സംവിധാനത്തില്‍ അപരന്‍ പുറത്തിറങ്ങിയത്.

മധു, എം.ജി സോമന്‍, ശോഭന, പാര്‍വതി, മുകേഷ്, സുകുമാരി, ജഗതി, ഇന്നസെന്റ് തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.

അപരന്‍ നിങ്ങള്‍ക്ക് സുപരിചിതനായിട്ട് ഇന്ന് 33 വര്‍ഷം പിന്നിടുമ്പോള്‍ നന്ദി പറഞ്ഞു തുടങ്ങിയാല്‍ തീരില്ലെന്ന് ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ട് ജയറാം ഫേസ്ബുക്കിലെഴുതി.

മിമിക്രി താരമായിരുന്ന ജയറാം അപരനിലെ വേഷത്തിലൂടെ സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് കുടുംബസിനിമകളിലൂടെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ശ്രേണിയിലേക്കുയര്‍ന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലായി 200- ലേറെ സിനിമകളില്‍ ജയറാം അഭിയിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Jayaram Aparan Film 33 years Jayarams 33 Year Malayalam Cinema Padmarajan

We use cookies to give you the best possible experience. Learn more