| Wednesday, 27th September 2023, 11:34 am

ഐ.എഫ്.എഫ്.എക്ക് വന്ന് 15 ഓളം സിനിമകൾ കണ്ടിരുന്നു; അന്ന് എന്നെ ആരും തിരിച്ചറിഞ്ഞില്ല: ജയം രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ താൻ പങ്കെടുക്കാറുണ്ടെന്ന് നടൻ ജയം രവി. ഐ.എഫ്.എഫ്.കെ വേദിയിൽ വന്നിരുന്നെന്നും പന്ത്രണ്ട് മുതൽ പതിനഞ്ച് പടം വരെ കണ്ടിരുന്നെന്നും താരം പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയം രവി.

‘ഞാൻ ഒരുപാട് തവണ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് ഞാൻ അവിടെയായിരുന്നു നിന്നിരുന്നത്. ഒരു ദിവസം പന്ത്രണ്ട് മുതൽ പതിനഞ്ച് വരെ സിനിമകൾ കാണുമായിരുന്നു.
ഇപ്പോൾ ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യക്കാണ് പോകാറുള്ളത്. അതിന് മുൻപ് തിരുവന്തപുരത്തും ദെൽഹിയിലുമൊക്കെ പോകാറുണ്ടായിരുന്നു.

പക്ഷെ തിരുവന്തപുരത്ത് വന്നപ്പോൾ അതൊരു മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു. കാരണം എനിക്ക് ഒരുപാട് നല്ല പടങ്ങൾ കാണാൻ സാധിച്ചു,’ താരം പറഞ്ഞു.

ജയം രവി എന്ന നടൻ കേരളത്തിൽ വന്ന് ഫിലിം ഫെസ്റ്റിവലിന് പങ്കെടുത്തിരുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും അത് എപ്പോഴാണ് എന്ന ചോദ്യത്തിന് അന്ന് താൻ കേരളത്തിൽ അത്ര ഫേമസ് ആയിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

‘അന്ന് ഞാൻ വന്നിരുന്ന സമയത്ത് അത്ര ഫെയ്മസ് ആണോ എന്നറിയില്ല. ഇപ്പോൾ എന്റെ ഒരുപാട് പടങ്ങൾ മലയാളത്തിൽ ഹിറ്റ് ആയിട്ടുണ്ട്. അത് സംഭവിച്ചതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.


അന്ന് തൊട്ടാണ് ആളുകൾ വന്ന് ഇന്റർവ്യൂ എടുക്കാൻ തുടങ്ങിയത്. ജയം രവിയാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയത് അപ്പോഴാണ്.
ഞാൻ സിനിമയുടെ ഫാനാണ്, വിദ്യാർത്ഥിയാണ് അതുപോലെ തന്നെ നല്ല സിനിമയുടെ അഭ്യുദയകാംക്ഷി കൂടിയാണ്,’ ജയം രവി പറഞ്ഞു.

ചെറുപ്പം മുതൽ തന്നെ താൻ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്നും കൊച്ചിയിൽ വന്നാൽ ഹാർബറിന്റെയും കോസ്റ്റൽ ഏരിയയുടെയും ഭാഗത്താണ് കൂടുതലും പോകാറെന്നും ജയം രവി പറഞ്ഞു.

ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവൻ സിനിമയാണ് ജയം രവിയുടെ പുതിയ ചിത്രം. സിനിമയിൽ നയൻതാരയാണ് നായികയായി എത്തുന്നത്. സെപ്തംബര് 28നാണ് പടം തിയേറ്ററിലേക്ക് എത്തുന്നത്.

Content Highlight: Actor Jayam Ravi said that he used to participate in the International Film Festival held in Thiruvananthapuram

We use cookies to give you the best possible experience. Learn more