| Tuesday, 8th September 2020, 6:06 pm

തെലുങ്ക് താരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഗുണ്ടൂരിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഡബ്ബിംഗ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും ജയപ്രകാശ് റെഡ്ഡി സുപരിചിതനായിരുന്നു. ആന്ധ്രാ പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജയപ്രകാശ് 1988ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്

വില്ലനായും ഹാസ്യതാരമായും നിരവധി സിനിമകളില്‍ ജയപ്രകാശ് അഭിനയിച്ചിട്ടുണ്ട്. മഹേഷ് ബാബു അഭിനയിച്ച സരിലേലുനിക്കവരലു ആണ് അവസാനമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം.

നിരവധി പേര്‍ ജയപ്രകാശ് റെഡ്ഡിയുടെ മരണത്തില്‍ നാഗാര്‍ജുന, സാമന്ത,ജനീലിയ ദേശ്മുഖ്, കാജല്‍ അഗര്‍വാള്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, പ്രകാശ് രാജ്, സ എസ്.എസ്.രാജമൗലി, മുന്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actor Jaya Prakash Reddy Dies At 74

Latest Stories

We use cookies to give you the best possible experience. Learn more