ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു; പൂണെ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത
Kerala News
ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു; പൂണെ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി വനിത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th January 2020, 10:21 am

തിരുവനന്തപുരം: മലയാളത്തിന്റെ ആദ്യകാല നടി ജമീല മാലിക്ക് അന്തരിച്ചു.  73 വയസായിരുന്നു.  പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പൂണെ ഫിംലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യമലയാളി വനിതയാണ് ജമീല മാലിക്ക്

1973ല്‍ ഇറങ്ങിയ റാഗിങ് ആണ് ജമീലയുടെ ആദ്യ സിനിമ. ആദ്യകാല ദൂരദര്‍ശന്‍ പരമ്പരകളിലും ടെലി ചിത്രങ്ങളിലും അഭിനയിച്ചിച്ചുണ്ട്.

പ്രശസ്ത ബോളിവുഡ് താരം ജയാ ബച്ചന്‍, ജയലളിത തുടങ്ങിയവര്‍ക്കൊപ്പം പ്രാധാന്യമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജി.എസ് പണിക്കരുടെ പാണ്ഡവപുരത്തിലെ നായികാ വേഷത്തിലൂടെയാണ് ജമീല ജനശ്രദ്ധ നേടുന്നത്. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ജമീല ഡബ്ബ് ചെയ്തിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടി പന്ത്രണ്ടോളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദാസ്താനി റൂഫ്, കരിനിഴല്‍, തൗബ തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നാടകങ്ങളാണ്.