സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടന്‍ ജഗദീഷ്. തിയേറ്റേര്‍ തുറക്കുന്ന ഒക്‌ടോബര്‍ 25ന് തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ തിയേറ്ററിലേക്ക് വരുമെന്ന് താന്‍ കരുതുന്നില്ലെന്ന് ജഗദീഷ് പറഞ്ഞു.
മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം തന്നെ കൃത്യമായി പാലിച്ച് സിനിമ കാണുന്നത് ഒരു അനുഭവമാക്കിമാറ്റാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
‘നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ പിരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ ആഗ്രഹം. സിനിമ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നതില്‍ തീയേറ്റര്‍ ഉടമകള്‍ കാര്യമായ പണിയെടുത്തിട്ടുണ്ട്.
അതിന് അവര്‍ക്ക് ചിലവുകളും ഉണ്ടായിട്ടുണ്ട്. ലോണും മറ്റ് സാമ്പത്തിക ബാധ്യതകളും അവര്‍ക്കുണ്ട്. അതുകൊണ്ട് അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളും ന്യായമാണ്,’ ജഗദീഷ് പറയുന്നു
ഒ.ടി.ടി എന്നത് ഒരു ബദല്‍ സംവിധാനമാണെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ തൃപ്തിപ്പെടുന്നവര്‍ ഉണ്ടാകാെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായ സംതൃപ്തി തീയേറ്ററുകളില്‍ നിന്നാണ് ലഭിക്കുന്നതെന്നും അത് കിട്ടിയില്ലെങ്കില്‍ ഒ.ടി.ടിയെ ആശ്രയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇനിയുള്ള കാലത്ത് ഒ.ടി.ടിയില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന സിനിമകള്‍ വരും. തീയേറ്ററില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വലിയ ചിത്രങ്ങള്‍ വരുമ്പോള്‍ തീയേറ്റര്‍ അനുഭവമാക്കണം എന്ന ആഗ്രഹം ചില പ്രേക്ഷകര്‍ക്കെങ്കിലും ഉണ്ടാകും,’ ജഗദീഷ് പറഞ്ഞു.
ഒക്ടോബര്‍ 25നാണ് കേരളത്തിലെ തിയേറ്ററുകള്‍ തുറക്കുന്നത്. എന്നാല്‍ ഏതൊക്കെ ചിത്രങ്ങളാണ് തിയേറ്റര്‍ തുറക്കുന്ന ദിവസം പ്രദര്‍ശനത്തിനെത്തുക എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വമാണ്.
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ‘അജഗജാന്തരം’, കണ്ണന്‍ താമരകുളം സംവിധാനം ചെയ്ത ‘മരട്’ തുടങ്ങിയവയായിരിക്കും ഒക്ടോബര്‍ 25ന് റിലീസിനെത്തുകയെന്നാണ് സൂചന.
ജോജു ജോര്‍ജ് നായകനാവുന്ന ‘സ്റ്റാര്‍’ ആണ് റിലീസ് പ്രഖ്യാപിച്ച മറ്റൊരു സിനിമ. ഒക്ടോബര്‍ 29നാണ് സ്റ്റാര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. നവംബര്‍ 25ന് സുരേഷ് ഗോപി നായകനാവുന്ന നിതില്‍ രണ്‍ജി പണിക്കര്‍ ചിത്രം ‘കാവല്‍’ റീലീസ് ചെയ്യുമെന്നും അിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Jagadish welcomes theater reopening