Advertisement
Entertainment news
അവളുടെ ഓര്‍മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്, എന്റെ സ്ഥാനത്ത് നിന്ന് വീട്ടുകാര്യങ്ങള്‍ നോക്കി: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 23, 04:10 pm
Thursday, 23rd March 2023, 9:40 pm

മരണപ്പെട്ട തന്റെ ഭാര്യയും ഫോറന്‍സിക് വിദഗ്ദയുമായ രമയെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. ഭാര്യ എന്നതിനപ്പുറം നല്ലൊരു സുഹൃത്താണെന്നും വീട്ടുകാര്യങ്ങള്‍ തന്റെ സ്ഥാനത്ത് നിന്ന് നോക്കിയിരുന്നത് രമയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രമ എല്ലാകാര്യത്തിലും തനിക്ക് പ്രചോദനമായിരുന്നുവെന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ഒരു വൈഫ് എന്നതിനപ്പുറം അവള്‍ നല്ലൊരു സുഹൃത്തായിരുന്നു. മക്കളുടെ അമ്മ എന്നതിലപ്പുറം എന്റെ ഗൈഡായിരുന്നു. വീട്ടുകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഞാന്‍ സിനിമയില്‍ മാത്രം ശ്രദ്ധിക്കാനുള്ള കാരണം വീട്ടുകാര്യങ്ങള്‍ നോക്കാന്‍ അച്ഛന്റെ സ്ഥാനത്ത് അവിടെ ഒരു അമ്മ ഉള്ളതായിരുന്നു.

അവള്‍ എനിക്ക് എല്ലാകാര്യത്തിലും പ്രചോദനമായിരുന്നു. രമ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അവളായിരിക്കും.

എന്റെ ഓരോ അഭിമുഖങ്ങളും കാണും എന്നിട്ട് അതില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. അതൊക്കെ പറയുന്ന എന്റെ കറക്ട് ഒരു ജഡ്ജ് ഇന്നില്ല. പക്ഷെ ആ ഓര്‍മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്,” ജഗദീഷ്  പറഞ്ഞു.

content highlight: actor jagadish about his wife rama