എത്ര വലിയ താരങ്ങളായാലും ഗ്രൗണ്ടണ്ട് ആയി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് നടന്‍ ജഗദീഷ്. വിനയത്തിന്റെയും ബഹുമാനത്തിന്റേയുമൊക്കെ കാര്യത്തില്‍ തന്നെ ഞെട്ടിച്ച ഒരു സൂപ്പര്‍താരത്തെ കുറിച്ചും ജഗദീഷ് സംസാരിക്കുന്നുണ്ട്.
മാതാപിതാക്കള്‍ പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങളാണ് നമ്മളും ഒരു പരിധി വരെ പിന്തുടരുകയെന്നും നമ്മള്‍ക്ക് ലഭിക്കുന്ന നന്മയില്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നത് നമ്മുടെ അധ്യാപകരോടും രക്ഷകര്‍ത്താക്കളോടുമൊക്കെയാണെന്നും ജഗദീഷ് പറഞ്ഞു.
സൂപ്പര്‍താരം ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും ജഗദീഷ് പങ്കുവെക്കുന്നുണ്ട്.
‘ഞാന്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്‍ എന്ന് പറയുന്നത് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്റ്റാര്‍ ആണ്. അദ്ദേഹം വളരെ ടാലന്റഡ് ആക്ടര്‍ ആണ്, നമ്പര്‍ വണ്‍ ഹീറോ ആണ്.
പുള്ളി രാവിലെ സെറ്റില്‍ വരുമ്പോള്‍ ഞാന്‍ കാണുന്ന കാഴ്ചയെന്ന് പറയുന്നത് ഓം പുരിയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുന്നതാണ്. എല്ലാ ദിവസവും.
അങ്ങനെ സീനിയര്‍ ആക്ടേഴ്‌സിന്റെ കാലില്‍ തൊട്ട് നമസ്‌ക്കരിച്ചിട്ട് അദ്ദേഹം എന്ത് നേടാനാണ്. ഒരു നമസ്‌തേ പറയാം. അല്ലെങ്കില്‍ ഹായ് എന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല. വിഷ് ചെയ്താല്‍ മതിയല്ലോ.
ഇത് കാലില്‍ തൊട്ട് നമസ്‌ക്കരിക്കുകയാണ്. ആ വിനയം നമ്മള്‍ കണ്ടുപഠിക്കേണ്ടതല്ലേ. എത്ര ബഹുമാനത്തോടെയാണ് അദ്ദേഹം ഓം പുരിയോട് സംസാരിക്കുന്നത്.
അത്രയും ടോപ് പൊസിഷനില്‍ നില്‍ക്കുന്ന ഒരാളാണ്. അപ്പോള്‍ നമുക്ക് അദ്ദേഹത്തോട് എന്തൊരു സ്‌നേഹവും ബഹുമാനവും തോന്നും. എനിക്ക് ഷാരൂഖ് ഖാനെ കുറിച്ച് എവിടേയും ഒരു നെഗറ്റീവ് ഫീല്‍ ഇല്ല.
അദ്ദേഹത്തിന് ഒരു ഓറയുണ്ട്. ഒരു പ്രഭയാണ് അദ്ദേഹം വന്ന് ഇറങ്ങുമ്പോള്‍. അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കാന്‍ തന്നെ താത്പര്യം തോന്നും. ആ വിനയും, ലാളിത്യം അതൊക്കെ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് കിട്ടിയ കാര്യങ്ങളാണ്,’ ജഗദീഷ് പറയുന്നു.
ഇതൊക്കെ ഒരു വേ ഓഫ് ലൈഫാണ്. ആസിഫിന്റെ കാര്യം തന്നെ പറഞ്ഞാല്‍ ആസിഫ് സിനിമാക്കാരന്‍ അല്ലെങ്കിലും ഇതേ രീതിയില്‍ തന്നെ, സാധാരണക്കാരുമൊക്കെയായി ഇടപെട്ട് മൂവ് ചെയ്‌തേനെ. സിനിമയില്‍ വന്നതുകൊണ്ട് ഉള്ള ചേഞ്ചല്ല. ഒരു ബേസിക് നേച്ചര്‍ എന്നൊരു കാര്യം എല്ലാവര്‍ക്കും ഉണ്ടാകും.
നമ്മള്‍ക്ക് സിനിമയുമായി ബന്ധമില്ലെങ്കിലും നമ്മുടെ അപ്രോച്ചും സംസാരവുമൊക്കെ ഇങ്ങനെ തന്നെയായിരിക്കും. അല്ലാതെ സിനിമയില്‍ വന്നതുകൊണ്ട് പോളിഷ്ഡ് ആയി അങ്ങനെ ഒരു സംഭവമില്ല.
നമ്മള്‍ വളര്‍ന്നു വന്ന സാഹചര്യം. നമ്മുടെ കുടുംബാന്ധരീക്ഷണം. നമ്മുടെ അച്ഛനും അമ്മയ്ക്കും അഹങ്കാരം ഇല്ലെങ്കില്‍ നമുക്ക് അത് വരാന്‍ വളരെ ബുദ്ധിമുട്ടാണ്.
അസീസ് നെടുമങ്ങാടിന്റെ കാര്യത്തില്‍ അസീസിന്റേയും ഉമ്മയേയും ഉപ്പയേയും ആണ് കോംപ്ലിമെന്റ് ചെയ്യേണ്ടത്. അവര്‍ പഠിപ്പിച്ചിരിക്കുന്ന രീതിയാണ് അസീസിലൂടെ നമ്മള്‍ കാണുന്നത്. അവര്‍ അഹങ്കാരികളാണെങ്കില്‍ എങ്ങനെ ഉണ്ടാകും.
നമ്മള്‍ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നമ്മള്‍ക്ക് ലഭിക്കുന്ന നന്മയില്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നത് നമ്മുടെ അധ്യാപകരോടും നമ്മുടെ രക്ഷകര്‍ത്താക്കളോടുമൊക്കെയാണ്. അവര്‍ കാണിച്ചു തന്ന ഒരു പാതയുണ്ട്. അതിലൂടെ സഞ്ചരിക്കുമ്പോള്‍ ശാന്തിയും സമാധാനവും സ്‌നേഹവും ലഭിക്കും.
അതില്‍ അഹങ്കരിക്കരുത്. ഗ്രൗണ്ടഡ് ആയിരിക്കണം. ഇതൊന്നും നമ്മുടെ കഴിവല്ല, നമ്മുടെ നേട്ടമല്ല എല്ലാം ഒരു നിമിഷം കൊണ്ട് തകരാവുന്നതേയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടു പോകുക,’ ജഗദീഷ് പറഞ്ഞു.
Content Highlight: Actor Jagadhish about a Superstar and the way he behave in a set