| Monday, 12th July 2021, 8:38 pm

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് ജാക്കി ചാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോംഗ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹോളിവുഡ് നടന്‍ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാഹാത്മ്യം വാക്കുകള്‍ക്കതീതമാണ്,’ ജാക്കി ചാന്‍ പറഞ്ഞു.

2013 ല്‍ ജാക്കി ചാനെ ചൈനീസ് പാര്‍ലമെന്റിന്റെ പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ടേറ്റീവ് കോണ്‍ഫറന്‍സ് എന്ന സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു.

ഷീ ജിന്‍പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളാണ് 2237 പേരെ പുതിയതായി സി.പി.പി.സി.സി. ദേശീയ കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തത്.

ലോകത്തില്‍ ഏറ്റവും അറിയപ്പെടുന്നതും സ്വാധീനമുള്ളതുമായ സിനിമാ താരങ്ങളില്‍ ഒരാളാണ് ജാക്കി ചാന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Jackie Chan Wants to Join Communist Party

We use cookies to give you the best possible experience. Learn more