ഹോളിവുഡ് താരങ്ങള്‍ക്ക് പരക്കെ കൊവിഡ്-19; ഗെയിം ഓഫ് ത്രോണ്‍സ് നടനും ഇദ്രിസ് എല്‍ബയ്ക്കും പോസിറ്റീവ്
COVID-19
ഹോളിവുഡ് താരങ്ങള്‍ക്ക് പരക്കെ കൊവിഡ്-19; ഗെയിം ഓഫ് ത്രോണ്‍സ് നടനും ഇദ്രിസ് എല്‍ബയ്ക്കും പോസിറ്റീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2020, 8:25 am

ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്നു പിടിക്കെ ഹോളിവുഡ് താരങ്ങള്‍ക്കും രോഗ ബാധ. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ നടനായ ഹിവ്ജുവിനും പ്രശ്‌സ്ത ഹോളിവുഡ് നടനും നിര്‍മാതാവുമായ ഇദ്രിസ് എല്‍ബയ്ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കഴിഞ്ഞ ദിവസം കൊവിഡ്19 സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയുമാണെന്നാണ് ക്രിസ്റ്റഫര്‍ ഹിവ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയതിരിക്കുന്നത്. എല്ലാവരും ജാഗരൂകരായിരിക്കാനും വൈറസ് വ്യാപനത്തെ തടയാന്‍ വേണ്ടതെല്ലാം ചെയ്യാനും താരം ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു പിന്നാലെയാണ് 47 കാരനായ നടന്‍ ഇദ്രിസ് എല്‍ബ തനിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചെന്നറിയിച്ചത്. ഇദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്നും എന്നാല്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ താന്‍ സ്വയം ഐസൊലേഷനില്‍ കഴിഞ്ഞിരുന്നെന്നും വ്യക്തമാക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവരെ കൂടാതെ നേരത്തെ നടന്‍ ടോം ഹാങ്ക്‌സിനും ജെയിംസ് ബോണ്ട് ചിത്രത്തിലെ നായിക ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.