| Saturday, 15th October 2022, 9:27 pm

അഭിനയിക്കാന്‍ വിളിച്ചില്ലെങ്കിലും ഞാന്‍ വരുമെന്ന് ലോകേഷിനോട് പറഞ്ഞിരുന്നു, ഇഷ്ടതാരത്തിനൊപ്പം ഫ്രെയിം പങ്കിടുന്നത് രോമാഞ്ചമാണ്: ഹരീഷ് ഉത്തമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ച് സിനിമപ്രേമികളുടെ ഇഷ്ട താരമായ നടനാണ് ഹരീഷ് ഉത്തമന്‍. തന്റെ ഇഷ്ടതാരം കമല്‍ ഹാസനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിക്രത്തില്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ച അനുഭവത്തെക്കുറിച്ച് ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയാണ് ഹരീഷ്.

”വിക്രം അനൗണ്‍സ് ചെയ്ത സമയത്താണ് ലോകേഷ് എന്നെ വിളിക്കുന്നത്. ബ്രോ നിങ്ങള്‍ ഈ മൂവിയിലുണ്ടെന്ന് എന്നോട് പറഞ്ഞു. കാരണം ഞാന്‍ അദ്ദേഹത്തോട് മുമ്പേ ഒരു കാര്യം പറഞ്ഞിരുന്നു.

കമല്‍ ഹാസന്‍ സാറാണ് സിനിമയിലുള്ളത്, അതുകൊണ്ട് നിങ്ങള്‍ വിളിച്ചില്ലെങ്കിലും ഞാന്‍ സെറ്റിലെത്തുമെന്ന് ലോകേഷിനോട് പറഞ്ഞു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് കമല്‍ ഹാസന്‍ സാറിനെ ഒരുപാട് ഇഷ്ടമാണ്.

അദ്ദേഹത്തിന്റെ അറിവും പല ഭാഷകള്‍ സംസാരിക്കാനുള്ള കഴിവും എല്ലാം ഭയങ്കരമാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ച ഒരു കാര്യം കൂളായിരിക്കുകയെന്നതാണ്. എന്ത് പറഞ്ഞാലും സംഭവിച്ചാലും അദ്ദേഹം കൂളായിരിക്കും.

രണ്ട് ദിവസം മാത്രമാണ് എനിക്ക് വിക്രത്തില്‍ അദ്ദേഹത്തിന്റെ കൂടെ ഷൂട്ട് ഉണ്ടായിരുന്നുള്ളു. അധികം സംസാരിക്കാനൊന്നും പറ്റിയില്ല. അത്ര വലിയ ആളുകളുടെ തിരക്കുണ്ടായിരുന്നു. അതും ലാസ്റ്റ് നിമിഷത്തിലായിരുന്നു ഷൂട്ട് ഏകദേശം റിലീസ് ഡേറ്റ് എല്ലാം ഫിക്‌സ് ചെയ്തിരുന്നു.

കമല്‍ സാര്‍ ഉള്ള ഫ്രെയിമില്‍ നമ്മളും കൂടെ ഉണ്ടെന്ന് പറയുന്നത് ഭയങ്കര രോമാഞ്ചമാണ് എനിക്ക് അതുമതി. അടുത്ത വര്‍ഷം കൈതി 2 ഷൂട്ട് തുടങ്ങുമെന്ന് ലോകേഷ് എന്നോട് പറഞ്ഞിട്ടുണ്ട് വിക്രം 2 എന്നാണെന്ന് എനിക്ക് അറിയില്ല. വിക്രം ശരിക്കും അടിപൊളി സിനിമയാണ്,” ഹരീഷ് ഉത്തമന്‍ പറഞ്ഞു.

CONTENT HIGHLIGHT: Actor Harish Uthaman shares the experience with Kamal haasan

We use cookies to give you the best possible experience. Learn more