| Sunday, 29th October 2023, 5:24 pm

ലാലേട്ടൻ എന്റെ പ്ലേറ്റിൽ നിന്ന് വാരി കഴിച്ചിട്ട് 'നല്ല ടേസ്റ്റ് ആണല്ലോ' എന്നൊക്കെ പറയും, മമ്മൂക്കയുടെ എക്സാക്ട് ഓപ്പോസിറ്റാണ്: ഹരി മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മുട്ടിയുടെ നേർ വിപരീതമാണ് മോഹൻലാലെന്ന് നടൻ ഹരി മുരളി. മാടമ്പി സിനിമയിൽ താൻ മോഹൻലാലിൻറെ കൂടെ വർക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളാണെന്നും ഹരി മുരളി പറഞ്ഞു. തങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ മോഹൻലാൽ തന്റെ പ്ലേറ്റിൽ നിന്നും വാരി കഴിച്ചിട്ടുണ്ടെന്നും ഹരി മുരളി കൂട്ടിച്ചേർത്തു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടൻ മമ്മൂക്കയുടെ എക്സാക്ട് ഓപ്പോസിറ്റ് ആണ്. നമ്മൾ മുമ്പിൽ എന്താണോ കാണുന്നത് അതാണ് ലാലേട്ടൻ. ലാലേട്ടനെ നമ്മൾ സ്‌ക്രീനിൽ കാണുന്ന പോലെ നല്ല ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരാളാണ്. ഞാൻ മാടമ്പിയിൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. നമ്മൾ കഴിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ പ്ലേറ്റിൽ നിന്ന് വാരി കഴിച്ചിട്ട് നല്ല ടേസ്റ്റ് ആണല്ലോ എന്നൊക്കെ പറയും. അത്രക്കും ഫ്രണ്ട്‌ലി ആയിട്ടുള്ള ആളാണ് ലാലേട്ടൻ,’ ഹരി മുരളി പറയുന്നു.

എന്നാൽ മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണെന്ന് പലരും പറഞ്ഞ കേട്ടിട്ടുണ്ടെന്നും എന്നാൽ തനിക്ക് അങ്ങനെയൊരിക്കലും തോന്നിയിട്ടില്ലെന്നും ഹരി പറഞ്ഞു. തന്നെക്കാളും തന്റെ അമ്മ അത് സമ്മതിക്കില്ലെന്നും ഹരി കൂട്ടിച്ചേർത്തു.

‘എന്നോട് തന്നെ ഒരുപാട് പേർ പറഞ്ഞ് കേട്ടിട്ടുണ്ട് മമ്മൂക്കക്ക് ഭയങ്കര ജാഡയാണ് എന്ന്. എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്നെക്കാളും കൂടുതൽ എന്റെ അമ്മ അതിന് സമ്മതിക്കില്ല. കാരണം പട്ടണത്തിൽ ഭൂതത്തിന്റെ ഒരു പാട്ട് സീൻ ഷൂട്ട് നടക്കുകയാണ്. അമ്മ എപ്പോഴും ഡയറക്ടേഴ്സിന്റെ മോണിറ്ററിലൂടെയാണ് സീൻ കാണുന്നത്.

അമ്മയുടെ ആഗ്രഹം കൊണ്ട് എപ്പോഴും അങ്ങനെയാണ് നിൽക്കാറുള്ളത്. എന്നെ അറിയുന്ന പോലെ തന്നെ എല്ലാവർക്കും ലോക്കേഷനിൽ അമ്മയെ അറിയാം. അമ്മ ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആരോ പുറകിലുള്ള പോലെ തോന്നി. തിരിഞ്ഞ് നോക്കുമ്പോൾ മമ്മൂക്ക നിൽക്കുകയാണ്. തിണ്ണയുടെ മേലെ മമ്മൂക്ക നിൽക്കുകയാണ്, താഴെ അമ്മ ഇരിക്കുകയാണ്. അമ്മ എണീറ്റ ഉടനെ മമ്മൂക്ക പറഞ്ഞു ‘കുഴപ്പമില്ല അവിടെ ഇരുന്നോളു, ഞാൻ നിന്നോളാം’ എന്ന്. ആ ഒരു എളിമ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്,’ ഹരി മുരളി പറഞ്ഞു.

Content Highlight: Actor Hari Murali says that Mohanlal is the exact opposite of Mammootty 
We use cookies to give you the best possible experience. Learn more