ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി; മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിനെതിരെ ഹരീഷ് പേരടി
Kerala News
ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി; മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിനെതിരെ ഹരീഷ് പേരടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th July 2020, 2:12 pm

കൊച്ചി: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായിയെന്ന്് ഹരീഷ് പേരടി പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം. സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് ശീലമെന്നും ഹരീഷ് പേരടി കുറിച്ചു. ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങനെയായി കാണണമെന്നത് അത്യാഗ്രഹമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

അതേസമയം തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസ്. കെ മാണിയും രംഗത്ത് എത്തിയിരുന്നു.

ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സി വേണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സോളാറും സ്വര്‍ണ്ണക്കടത്ത് കേസും വ്യത്യസ്തമാണെന്നും ജോസ് കെ. മാണി പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യന്‍ …സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് ശീലം …എല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വര്‍ഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പില്‍ നാല് സഖാക്കളെയും കൂട്ടി പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളില്‍ കയറി നിന്ന് മതസൗഹാര്‍ദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവല്‍ക്കരണം നടത്തിയ സഖാവാണ്…കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?…’ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ വീണവര്‍ക്ക് മറ്റുള്ളവരും അങ്ങനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്…നിങ്ങളുടെ കളരിയല്ലീത്’.. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവര്‍ക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി …

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ