അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണെന്നും മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല അവാര്‍ഡുകളിലെ രാഷ്ട്രീയമെന്നും പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അങ്ങിനെയാണെന്നും ഹരീഷ് പേരടി പറഞ്ഞു.
മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടതും ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടതാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടിയും പ്രിയദര്‍ശനും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്. എന്നിട്ടും കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന് പറയാന്‍ ബ്രിട്ടാസിനെ പോലെ ആര്‍ക്കാണ് യോഗ്യതയുള്ളതെന്നും ഹരീഷ് പേരടി പറഞ്ഞു.
സത്യം പറയുന്നവനാണ് സഖാവ്. പക്ഷെ അത് ഏകപക്ഷീയമായ അര്‍ദ്ധസത്യമാവരുതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം ഉറക്കെ പറയുന്നവരുടെ സ്ഥിതി കട്ടപൊക. അതുകൊണ്ടാണ് എന്റെ എല്ലാ നാടകങ്ങളും സിനിമകളും കഴിഞ്ഞാല്‍ എന്നില്‍ നിന്ന് തന്നെ ഒരു സോപ്പുപെട്ടി താന്‍ ഏറ്റു വാങ്ങുന്നതെന്നും സമാധാനമായി ഉറങ്ങുന്നതെന്നും ഹരീഷ് പറഞ്ഞു.
നേരത്തെ ഔട്ട്‌ലുക്കില്‍ എഴുതിയ ലേഖനത്തിലായിരുന്നു മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കാത്തതിന് കാരണം രാഷ്ട്രീയമാണെന്ന് ജോണ്‍ബ്രിട്ടാസ് പറഞ്ഞത്. തന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ഭയമില്ലാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.