കൊച്ചി: ഇടതുപക്ഷ സര്‍ക്കാരിനുള്ള എല്ലാ പിന്തുണയും താന്‍ പിന്‍വലിക്കുന്നെന്ന് നടന്‍ ഹരീഷ് പേരടി. സിനിമകള്‍ക്ക് തിയേറ്ററുകളില്‍ സെക്കന്റ് ഷോ അനുവദിച്ചെങ്കിലും നാടകങ്ങള്‍ക്കും നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം.
രണ്ടാം തരം പൗരനായി ജീവിക്കാന്‍ തനിക്ക് പറ്റില്ലെന്നും ഹരീഷ് പറഞ്ഞു. സിനിമക്ക് സെക്കന്‍ന്റ് ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. ഐ.എഫ്.എഫ്.കെ നടന്നിട്ടും ഐ.ടി.എഫ്.ഒ.കെ (ഇറ്റ്‌ഫോക്) നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണമെന്നും ഹരീഷ് പേരടി ചോദിക്കുന്നു. നേരത്തെ ഇറ്റ്‌ഫോക്ക് നടത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു.
ഇറ്റ്‌ഫോക്ക് നടത്തണമെന്നാവശ്യപ്പെട്ട് ഐ.എഫ്.എഫ്.കെ വേദിയില്‍ ഊരാളി മ്യൂസിക് ബാന്‍ഡ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷം ഇറ്റ്‌ഫോക്ക് നടത്തണമെന്ന് നാടകകലാകാരന്മാരുടെ സംഘടന നാടകും അറിയിച്ചിരുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
സിനിമക്ക് സെക്കന്‍ഡ്‌ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല ….ഇടതുപക്ഷസര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നു…നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാന്‍ എന്തിന് നിങ്ങളെ പിന്‍ന്തുണക്കണം..ലാല്‍സലാം…
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക