2015ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രമാണ് ചാര്‍ലി. ചിത്രത്തിലെ ഒരു കരി മുകിലിന്… എന്ന ഗാനം വളരെ ഹിറ്റായി മാറിയിരുന്നു. ധനുഷ്കോടയില് വെച്ചായിരുന്നു ഈ പാട്ടിന്റെ ഷൂട്ട്. ഗാനത്തില്‍ കുതിരയുടെ പിറകെ ഓടിയപ്പോള്‍ കാണിക്കുന്നത് ദുല്‍ഖറിന്റെ കാലുകളല്ലെന്ന് പറയുകയാണ് നടന് ഹക്കീം ഷാ.
ടീച്ചര്‍ എന്ന അമല പോളിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ഹക്കീം ഇക്കാര്യം പറഞ്ഞത്. ദുല്‍ഖറിന് കാല് വയ്യാതായത് കൊണ്ടാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് സിനിമകളില്‍ ഡ്യൂപ്പായിട്ട് താന്‍ പോയിട്ടുണ്ടെന്നും സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി കയറിന്നതിന്റെ പ്രധാന കാരണം അഭിനയത്തെക്കുറിച്ച് അറിയാനാണെന്നും ഹക്കീം പറഞ്ഞു.
”ചാര്‍ലിയില്‍ ധനുഷ്കോടിയില്‍ വെച്ച് എടുത്ത പാട്ടില്‍ കുതിരയുടെ പിന്നാലെ ഓടുന്ന കാലുകള്‍ ദുല്‍ഖറിന്റേത് അല്ല. ആ കാലുകള്‍ എന്റേതാണ്. ഓടുന്ന സമയത്ത് ദുല്‍ഖറിന്റെ കാല് കൊളുത്തി പിടിച്ചു സ്പീഡ് കുറഞ്ഞു.
കാരണം മൂന്നോ നാലോ തവണ ഓടേണ്ടിയിരുന്നു. കുതിരകള്‍ എല്ലാം റെഡി ആയപ്പോള്‍ കാല് കൊളുത്തി പിടിച്ചതുകൊണ്ട് അദ്ദേഹത്തിന് ഓടാന്‍ കഴിയുന്നില്ല. പിന്നെ എന്നോട് അദ്ദേഹത്തിന്റെ പാന്റ് ഇട്ട് കേറാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഓടി.
ബേസിക്കലി എനിക്ക് നടനാവാനായിരുന്നു ആഗ്രഹം. ഒരുപാട് സീനുകളില്‍ ഞാന്‍ ഇങ്ങനെ ചെന്നിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്നത് പോലും അഭിനയിക്കുന്നതും സിനിമയുടെ പ്രൊസസും കാണാനായിരുന്നു,” ഹക്കീം ഷാ പറഞ്ഞു.
ടീച്ചര്‍ എന്ന പുതിയ ചിത്രത്തില്‍ സുജിത്തായിട്ടാണ് ഹക്കീം എത്തുന്നത്. അമല പോളിന്റെ ഭര്‍ത്താവിന്റെ വേഷമാണ് നടന് അവതരിപ്പിക്കുന്നത്. മഞ്ജു പിള്ള, ചെമ്പന്‍ വിനോദ്, ഐ.എം. വിജയന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
content highlight: Actor Hakeem Shah says that Dulquer’s legs are not shown when he runs behind the horse in the song