|

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.
ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു കാറില്‍ അദ്ദേഹം കൊച്ചിയിലേക്ക് പോയി.

Content Highlights: Actor Guinness Pakru’s car Accident