കോഴിക്കോട്: അന്തരിച്ച നടന്‍ മേള രഘുവിന് ആദരാഞ്ജലികളുമായി നടന്‍ ഗിന്നസ് പക്രു. താന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടനായിരുന്നു മേള രഘുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ചിത്രത്തിലൂടെ നായകനാകാന്‍ ഭാഗ്യം കിട്ടിയ താരമാണ് അദ്ദേഹമെന്നും പക്രു ഫേസ്ബുക്കിലൂടെ പറഞ്ഞു.
‘ഞാന്‍ കണ്ട ആദ്യ ഉയരം കുറഞ്ഞ നായക നടന്‍. മേള എന്ന ആദ്യ ചിത്രത്തിലൂടെ നായകനാകാന്‍ ഭാഗ്യം കിട്ടിയ താരം.
മേളരഘു ചേട്ടന് ആദരാഞ്ജലികള്‍,’ എന്നായിരുന്നു ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മേള രഘുവിന്റെ അന്ത്യം.
60 വയസായിരുന്നു. ഏപ്രില്‍ 16 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. ദൃശ്യം 2 ആണ് രഘു അഭിനയിച്ച അവസാന സിനിമ. ഹോട്ടല്‍ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കമലഹാസനുമൊത്ത് അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Guinness Pakru pays homage to late actor Mela Raghu