സിനിമാ നടനാണെന്ന് പറഞ്ഞാല്‍ തന്നെയാരും തിരിച്ചറിയില്ലെന്ന് നടന്‍ ഗോകുലന്‍. താന്‍ അഭിനയിച്ച സിനിമകളേക്കാളും പരസ്യമാണ് ആളുകള്‍ക്ക് കൂടുതല്‍ അറിയുന്നതെന്നും താരം പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്നെ ഒരു സിനിമാ നടന്‍ എന്ന നിലയില്‍ പലര്‍ക്കും അറിയില്ല. ഞാന്‍ ചെയ്ത സിനിമയിലെ കഥാപാത്രങ്ങളൊന്നും ഒരു അറുപത് ശതമാനം പേര്‍ക്കും അറിയില്ല. എന്നെ കാണുമ്പോള്‍ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പറയുന്നവരുണ്ട്.
‘ചന്ദ്രന്‍ചേട്ടന്റെ വീട് കണ്ടാല്‍’ എന്ന പരസ്യത്തിലുള്ള ആളല്ലേ എന്നാണ് പലരും ചോദിക്കുന്നത്. അതിനുമപ്പുറത്തേക്ക് എന്നെയാര്‍ക്കും അറിയില്ല. ഇനി എങ്ങാനും ഞാന്‍ സിനിമ നടനാണെന്ന് പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് ചോദിക്കും.
എന്റെ കാര്യത്തില്‍ പരസ്യമാണ് റീച്ചായത്. പരസ്യത്തിന്റെ പേരില്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും അറിയപ്പെടുന്നത്. സിനിമാ നടനായിട്ട് എന്നെ പലര്‍ക്കും അറിയില്ല. സിനിമയെ കാര്യമായി കാണുന്നവര്‍ക്ക് മാത്രമേ എന്നെ അറിയത്തൊള്ളു.
ബാക്കി ആര്‍ക്കും എന്നെ ഒരു നടന്‍ എന്ന നിലയില്‍ അറിയില്ല. അവര്‍ക്കൊക്കെ ഞാന്‍ ഇപ്പോഴും പരസ്യത്തില്‍ വരുന്ന തെങ്ങിലിരിക്കുന്ന ചേട്ടന്‍ തന്നെയാണ്. അല്ലെങ്കില്‍ തെങ്ങിന്റെ മുകളിലിരുന്ന് പാട്ട് പാടുന്ന ചേട്ടന്‍ അത്രയേയുള്ളു,’ ഗോകുലന്‍ പറഞ്ഞു.
പുണ്യാളന്‍ അഗര്‍ബത്തീസാണ് താരത്തിന്റെ ആദ്യ സിനിമ. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തിയ സൗദി വെള്ളക്കയാണ് ഗോകുലന്റെ ഏറ്റവും പുതിയ സിനിമ. ദേവി വര്‍മ, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ സിനിമക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
content highlight: actor gokulan talks about his new movie