ലൗ എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ മറ്റൊരു തലം കൂടി പ്രേക്ഷകരിലെത്തിച്ചിരിക്കുകയാണ് നടന്‍ ഗോകുലന്‍. അനുനിമിഷം കൊണ്ട് പല വ്യക്തിത്വങ്ങളിലൂടെ സഞ്ചരിക്കുന്ന, ജീവിതം നഷ്ടപ്പെട്ടെന്ന് കരുതി ജീവിക്കുന്ന ഒരാളുടെ വേഷമാണ് ലൗവില്‍ ഗോകുലന്‍ അവതരിപ്പിച്ചത്.
മലയാളത്തിലെ പ്രമുഖതാരങ്ങള്‍ക്കൊപ്പമെല്ലാം പ്രധാനപ്പെട്ട റോളുകളില്‍ തന്നെ വെള്ളിത്തിരയിലെത്താന്‍ ഗോകുലനായിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ നാല് ചിത്രങ്ങളില്‍ ഗോകുലന്‍ അഭിനയിച്ചിട്ടുണ്ട്.
അടുത്ത് പരിചയപ്പെടുന്നതിന് മുന്‍പേ മമ്മൂക്കയെക്കുറിച്ച് ഒരുപാട് കഥകള്‍ എല്ലാവരേയും പോലെ താനും കേട്ടിരുന്നെന്നും ജാഡക്കാരനും ദേഷ്യക്കാരനും ഒക്കെ ആണെന്നാണ് പൊതുവേ എല്ലാവരും പറഞ്ഞുനടക്കുന്ന പ്രധാന ആക്ഷേപമെന്നും ഗോകുലന്‍ പറയുന്നു.
എന്നാല്‍ ഉണ്ടയുടെ സെറ്റില്‍ വെച്ച് മമ്മൂക്കയുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞപ്പോഴുണ്ടായ അനുഭവമാണ് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോകുലന്‍ പങ്കുവെക്കുന്നത്.
‘മമ്മൂക്കയുടെ കൂടെ നാല് ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. അടുത്ത് പരിചയപ്പെടുന്നതിന് മുന്‍പേ മമ്മൂക്കയെക്കുറിച്ച് ഒരുപാട് കഥകള്‍ എല്ലാവരേയും പോലെ ഞാനും കേട്ടിട്ടുണ്ട്. ജാഡക്കാരനും ദേഷ്യക്കാരനും ഒക്കെ ആണെന്നാണല്ലോ പൊതുവേ എല്ലാവരും പറ ഞ്ഞുനടക്കുന്ന പ്രധാന ആക്ഷേപം.
ഉണ്ടയുടെ സെറ്റിലാണ് ആരാണ് ശരിക്കുമുള്ള മമ്മൂട്ടി എന്ന് ഞാന്‍ അടുത്തുനിന്ന് അറിയുന്നത്. അത്രയും നാളും ഞാന്‍ ധരിച്ചുവച്ചിരുന്ന എല്ലാ ധാരണകളും പൊളിച്ച് മമ്മൂക്ക എന്റെ കയ്യില്‍ തന്നു. വളരെ ജെനുവിന്‍ ആയിട്ടുള്ള ഒരു വ്യക്തിയാണദ്ദേഹം. ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഒരു സിനിമാക്കാരന്‍ മമ്മൂട്ടി എന്ന വ്യക്തിയുമായി വര്‍ക്ക് ചെയ്തിരിക്കണം.
അത്രയ്ക്കും തുറന്ന സമീപനം ഉള്ള ആളാണ് മമ്മൂക്ക. ഒരുപാട് കാര്യങ്ങള്‍ ഉണ്ടയുടെ സെറ്റില്‍ വച്ച് മമ്മൂക്ക ഞങ്ങള്‍ക്ക് പറഞ്ഞുതന്നിട്ടുണ്ട്. മമ്മൂക്കയിലെ നടനുപരി ആ വ്യക്തിയോടും നമുക്ക് വലിയ ഇഷ്ടം തോന്നും’, ഗോകുലന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Gokulan About Actor Mammootty