Advertisement
Entertainment news
'നന്നാവാന്‍ എന്തോ ചെയ്യാന്‍'; നായകനായി ഗോകുല്‍ സുരേഷ്; 'അമ്പലമുക്കിലെ വിശേഷങ്ങള്‍' ആദ്യ ഗാനം പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 29, 12:29 pm
Sunday, 29th August 2021, 5:59 pm

മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ താരം ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങളി’ലെ ഗാനം റിലീസ് ചെയ്തു.

മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്. ചാന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം കൈലാസ് ആണ്. ഉമേഷ് കൃഷ്ണനാണ് കഥയും തിരക്കഥയും രചിക്കുന്നത്.

പാലക്കാടിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ട് എഴുതിയിരിക്കുന്നത് ബി. കെ ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ സന്നിധാനന്ദന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മേജര്‍ രവി, ഗണപതി, ബിജുക്കുട്ടന്‍, സുധീര്‍ കരമന, സോന നായര്‍, സജിത മഠത്തില്‍, അണീഷ് ജി. മേനോന്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അബ്ദുള്‍ റഹീം ആണ്. കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്.

അരുള്‍ ദേവ്, രഞ്ജിന്‍ രാജ് എന്നിവരാണ് സിനിമയിലെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ക്രിയേറ്റീവ് സപ്പോര്‍ട്ട് -ജോഷ് , എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്-വിനോദ് ലാല്‍ മീഡിയ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highligth: Actor Gokul Suresh’s new movie song released