കൊച്ചി: മലയാളം മാസ് സിനിമകളുടെ ആരാധകര്‍ക്കിടയിലെ ഏക്കാലത്തെയും ഹിറ്റ് സിനിമയാണ് ലേലം. രഞ്ജി പണിക്കര്‍ എഴുതി ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍
സോമന്‍, എന്‍.എഫ് വര്‍ഗീസ്, സിദ്ദീഖ്, മണിയന്‍ പിള്ള രാജു തുടങ്ങി നിരവധി പേര്‍ അഭിനയിച്ച സിനിമ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നതായും ഇടയ്ക്ക് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ലേലത്തിലെ ചാക്കോച്ചിയുടെയും കടയാടിയുടെയും മക്കള്‍ എത്തിയിരിക്കുകയാണ്. പക്ഷേ സിനിമയിലല്ല ഒരു പരസ്യത്തിലാണ് എന്ന് മാത്രം. ചാക്കോച്ചിയെ അവതരിപ്പിച്ച സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും അജു വര്‍ഗീസുമാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സേവ് ബോക്‌സ് എന്ന ആപ്പിന്റെ പരസ്യത്തിലാണ് ചാക്കോച്ചി ജൂനിയറും കടയാടി ജൂനിയറും എത്തിയിരിക്കുന്നത്. ജെനിത് കാച്ചപ്പള്ളിയാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Gokul Suresh and Aju Varghese with a digital ‘Lelam’,Chackochi Jr. and Kadayadi Jr. face to face