| Sunday, 29th January 2023, 6:43 pm

ആ സിനിമ കണ്ടപ്പോള്‍ ബിജുവിനോട് ബഹുമാനവും ഭയവും തോന്നി, എന്റെ ഇഷ്ട സിനിമയും അതുതന്നെയാണ്: ഗിരീഷ് കുല്‍ക്കര്‍ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ ശഹീദ് അരാഫത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, ഗിരീഷ് കുല്‍ക്കര്‍ണി, അപര്‍ണ ബാലമുരളി തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

ജയന്ത് സഖല്‍ക്കര്‍ എന്ന കുശാഗ്രബുദ്ധിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായി വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി കാഴ്ചവെച്ചത്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ മലയാളം സിനിമയാണ് തങ്കം.

മലയാളത്തിലേക്ക് ശ്യാം പുഷ്‌ക്കരനെ പോലെ ഒരു തിരക്കഥാകൃത്ത് അഭിനയിക്കാന്‍ വിളിച്ചതില്‍ താന്‍ ഒരുപാട് സന്തോഷവാനാണെന്ന് ഗിരീഷ് കുല്‍ക്കര്‍ണി പറഞ്ഞു. മലയാളം സിനിമയാണ് തന്നെ ചൂസ് ചെയ്തതെന്നും ഒരുപാട് ഇന്‍ഡസ്ട്രികള്‍ ഉണ്ടെങ്കിലും മലയാളം സിനിമ ശ്രദ്ധിക്കപ്പെടുന്നത് കണ്ടന്റിലെ വൈവിധ്യം കൊണ്ടാണെന്നും ഗിരീഷ് പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫിലിം കമ്പാനിയനുമായിട്ടുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഇന്‍ഡസ്ട്രികള്‍ ഒരുപാട് ഉണ്ടെങ്കിലും മലയാളം ഇന്‍ഡസ്ട്രിയുടെ കണ്ടന്റിലെ റിച്ച്‌നസ് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ മലയാളം സിനിമയില്‍ നിന്നും എനിക്ക് ഒരു കോള്‍ വന്നപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

അതും ശ്യാം പുഷ്‌ക്കരനെ പോലെയൊരു വ്യക്തിയാണ് എന്നെ വിളിച്ചത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. ഭാവന സ്റ്റുഡിയോസും ഫഹദും കൂട്ടരും എന്റെ അടുത്ത സുഹത്തുക്കളാണ്. മലയാളം സിനിമ ഞാന്‍ ചൂസ് ചെയ്തതല്ല. തങ്കത്തിലേക്ക് മലയാളം സിനിമ എന്നെ ചൂസ് ചെയ്തതാണ്. അതാണ് ഈ ഇന്‍ഡസ്ട്രിയുടെ മഹത്വം.

കൊവിഡിന്റെ സമയത്ത് ഞാന്‍ ഇവരുടെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സാണ് എന്റെ ഫേവറിറ്റ് മലയാളം മൂവി. അയ്യപ്പനും കോശിയും മലയാളം സിനിമയാണെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. അങ്ങനെ നോക്കുമ്പോള്‍ അയ്യപ്പനും കോശിയും എന്റെ ഇഷ്ടമൂവിയാണ്.

ഞാന്‍ എന്റെ ഫാമിലിയുടെ ഒപ്പമാണ് അയ്യപ്പനും കോശിയും കണ്ടത്. ബിജു മേനോന് അങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിശയം തോന്നിയിട്ടുണ്ട്. സിനിമ കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഒരു ഭയവും ബഹുമാനവും തോന്നി,” ഗിരീഷ് കുല്‍ക്കര്‍ണി പറഞ്ഞു.

content highlight: actor gireesh kulkkarni about bijumenon

We use cookies to give you the best possible experience. Learn more