കൊച്ചി: ദുല്‍ഖര്‍ സല്‍മാനെയും പാര്‍വതിയെയും യുവതാരങ്ങളിലെ സൂപ്പര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ചാര്‍ലി. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 24 ന് അഞ്ചുവര്‍ഷം ആഘോഷിക്കുകയാണ്.
ചിത്രത്തിന്റെ അഞ്ചാം വര്‍ഷത്തില്‍ സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചാര്‍ലിയുടെ അണിയറ പ്രവര്‍ത്തകര്‍. നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ നിര്‍മ്മാതാവ് ഷെബിന്‍ ബക്കര്‍, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ തുടങ്ങിയവര്‍ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന് നല്‍കിയ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കും എല്ലാകാലവും നന്ദിയുണ്ടാവുമെന്ന് നായകന്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉണ്ണി ആര്‍ ചാര്‍ലിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു.
2013ല്‍ ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ഏറ്റവും ആദ്യം കുത്തിക്കുറിച്ച വരികളുടെ ഫോട്ടോയാണ് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.’അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.’ എന്ന് കടലാസില്‍ എഴുതിയതിന്റെ ചിത്രമാണ് ഉണ്ണി ആര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
2013ല്‍ മദ്രാസിലെ ഒരു കഫേയില്‍ ഇരുന്ന് ചാര്‍ലിയെക്കുറിച്ച് ആദ്യമെഴുതിയ വരികളാണിതെന്ന് ഉണ്ണി ആര്‍ പറയുന്നു. ചാര്‍ലി 2015ലെ ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു. ദുല്‍ഖര്‍ സല്‍മാനായിരുന്നു കേന്ദ്ര കഥാപാത്രമായ ചാര്‍ലിയെ അവതരിപ്പിച്ചത്.
പാര്‍വതിയായിരുന്നു നായിക കഥാപാത്രമായ ടെസയെ അവതരിപ്പിച്ചത്. അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.
ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പുറമെ മികച്ച നടന്‍, നടി, സംവിധായകന്‍ തുടങ്ങി എട്ട് സംസ്ഥാന അവാര്‍ഡുകളും ചിത്രം നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക