|

മാഡിയുടെ 'മാര'യില്‍ കവിത ആലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ദുല്‍ഖറും കവിതയും ഏറെ സ്‌പെഷ്യലെന്ന് മാധവന്‍; വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: മലയാള സിനിമാ ആരാധകര്‍ക്ക് സ്‌പെഷ്യലായിട്ടുള്ള സിനിമയാണ് ‘ചാര്‍ലി’. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പാര്‍വതിയുടെയും കരിയറില്‍ തന്നെ ബ്രേക്ക് ആയ ചിത്രമായിരുന്നു ഇത്.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ചാര്‍ലിയുടെ തമിഴ് റീമേക്ക് ഒരുങ്ങിയിരിക്കുകയാണ്. ‘മാര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മാധവനാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്.

ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമായി മാരയില്‍ ദുല്‍ഖര്‍ സല്‍മാനും ഭാഗമാവുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി എത്തിയ പുതിയ ട്രെയ്‌ലറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിതയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജനുവരി 8 നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. മാരയുടെ ഭാഗമായതിന് ദുല്‍ഖറിന് നന്ദി പറഞ്ഞു കൊണ്ട് മാധവന്‍ രംഗത്ത് എത്തി. ‘മൈ ബ്രദര്‍ ദുല്‍ഖര്‍ സല്‍മാന്‍, സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമായിരിക്കുന്നതില്‍ ഏറെ അഭിമാനിക്കാന്‍ വക തരുന്നയാളാണ് താങ്കള്‍. മാരാ രണ്ടാം ട്രെയിലറില്‍ കവിത ആലപിക്കാന്‍ ഏറെ സ്‌പെഷലായുള്ളൊരാളെയാണ് ഞങ്ങള്‍ തേടിയത്. അപ്പോള്‍ താങ്കള്‍ ഏറെ ഉത്സാഹത്തോടെ, അനുഗ്രഹാശിസ്സുകളോടെ വന്ന് നല്ലൊരു ഫന്റാസ്റ്റിക് ജോബാണ് ചെയ്തു തന്നത്. ട്രെയിലറിനനായി വോയിസ് ഓവര്‍ നല്‍കിക്കൊണ്ട് താങ്കള്‍ വിസ്മയിപ്പിച്ചു. ഒരു ദിവസം ഈ ഫേവര്‍ ഞാന്‍ തിരിച്ച് തരണമെന്ന് ആഗ്രഹിക്കുന്നു. നിസ്വാര്‍ത്ഥമായ തങ്കളുടെ ഈ പ്രവര്‍ത്തിക്ക്, മാരയില്‍ കുറച്ച് ചാര്‍ലിയെ നിറച്ച് ഏറെ സ്‌പെഷ്യലാക്കിയതിന് നന്ദി, സ്‌നേഹം’ എന്നാണ് മാധവന്‍ പറഞ്ഞത്.

സംവിധായകന്‍ ദിലീപ് കുമാറും നന്ദിയറിച്ച് രംഗത്ത് എത്തി. മാഡിക്കും മാര ടീമിനും ആശംസകളുമായി ദുല്‍ഖറും രംഗത്ത് എത്തി. പ്രിയപ്പെട്ട മാഡിക്ക് ഒത്തിരി നന്ദി. വലിയ പ്രചോദനമാണ് താങ്കള്‍. ‘മാര’യില്‍ ഞങ്ങളുടെ ‘ചാര്‍ലി’യേയും ഉള്‍പ്പെടുത്താന്‍ കാണിച്ച താങ്കള്‍ക്കും ടീമിനും ഒത്തിരി നന്ദി. ‘മാര’യ്ക്ക് ‘ചാര്‍ലി’ ടീമിന്റെ വക എല്ലാ ആശംസകളും. താങ്കളുടെ മാര കാണാന്‍ കാത്തിരിക്കാനാവുന്നില്ല, എന്നാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്.

ശ്രദ്ധ ശ്രീനാഥ്, അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി. തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Dulquer Salman sings a poem in Madi’s ‘Mara’; Madhavan says Dulquar and poetry are very special; Video