കൊച്ചി: 9ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് യുവ താരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയും. ഇന്‍സ്റ്റഗ്രാമിലൂടെ അമാലിന് ദുല്‍ഖര്‍ ആശംസകള്‍ നേരുകയും ചെയ്തു.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ‘സന്തോഷം നിറഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ ഒരു ദശകത്തോട് അടുക്കുന്നു! കൂടുതല്‍ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പര്‍ ഗ്ലൂ പോലെ എന്തോ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിര്‍ത്തുന്നു. ഒരു ദശാബ്ദം നീണ്ട നമ്മുടെ യാത്ര, ജീവിതത്തില്‍ പതര്‍ച്ചകള്‍ ഉണ്ടാവുമ്പോഴെല്ലാം പരസ്പരം ചേര്‍ത്തു പിടിച്ച് മുന്നോട്ടു തന്നെ നടക്കുന്നു. എല്ലായ്‌പ്പോഴും പരസ്പരം താങ്ങായി നില്‍ക്കുന്നു…’, എന്നാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖറും അമാലും വിവാഹിതരായത്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റിലീസ് ചെയ്യുന്നതിന് മുന്‍പെയായിരുന്നു ഇവരുടെ വിവാഹം. ആര്‍ക്കിടെക്ടാണ് അമാല്‍.
മറിയം അമീറ സല്‍മാന്‍ ആണ് ദുല്‍ഖറിന്റെയും അമാലിന്റെയും മകള്‍. കുറുപ്പാണ് ദുല്‍ഖര്‍ സല്‍മാന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്‌ളിക്‌സ് വഴിയായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.
നേരത്തെ ദുല്‍ഖര്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ തന്നെയായിരുന്നു റിലീസ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlights: Actor Dulquer Salman celebrates 9th wedding anniversary