| Thursday, 12th January 2023, 3:32 pm

സ്‌കൂളില്‍ അഞ്ചുവര്‍ഷം ജൂനിയര്‍ ആയിരുന്നു, അന്ന് അമാല്‍ ഹാപ്പി അല്ലായിരുന്നു: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അമാല്‍ തന്റെ അഞ്ചുവര്‍ഷം ജൂനിയറായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്ന പഴയ വീഡിയോ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.

ഒരു ചാനലിന്റെ അവതാരക അമാലിനെ ആദ്യമായി കണ്ട ഓര്‍മയെക്കുറിച്ച് ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ പറയുന്ന മറുപടിയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പങ്കുവെച്ചത്. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് താന്‍ അമാലിനെ ആദ്യമായി കണ്ടതെന്നും ആകെ അപ്‌സറ്റായിട്ടായിരുന്നു അന്ന് അമാല്‍ ഉണ്ടായിരുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് ഡേ ആയതുകൊണ്ട് വെയിലത്ത് വിഷമിച്ചു നിന്ന അമാലിന്റെ മുഖം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും വീഡിയോയില്‍ ദുല്‍ഖര്‍ പറയുന്നുണ്ട്. പിന്നീട് തനിക്ക് 20 വയസായപ്പോഴാണ് വീണ്ടും കണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.

”അമാല്‍ ശരിക്കും എന്റെ സ്‌കൂളില്‍ അഞ്ച് വര്‍ഷം ജൂനിയര്‍ ആയിരുന്നു. അമാലിനെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ എന്ന് പറയുന്നത് അവള്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്.

പോണിടെയില്‍ ഒക്കെ ഉണ്ട്, വളരെ കുഞ്ഞു കുട്ടിയാണ്. സ്‌കൂളില്‍ എന്തോ സ്‌പോര്‍ട്‌സിന്റെ പരിപാടി നടക്കുകയാണ്. അമാല്‍ ഹാപ്പി അല്ലായിരുന്നു, വളരെ അപ്‌സറ്റായിട്ട് കയ്യും കെട്ടി നില്‍ക്കുകയായിരുന്നു. അത് എനിക്ക് നല്ല ഓര്‍മയുണ്ട്.

പിന്നെ എനിക്ക് ഒരു 20 വയസായപ്പോഴാണ് കണ്ടത്. അപ്പോഴേക്കും അമാലും വളര്‍ന്നിട്ടുണ്ട്. അന്ന് വിഷമിച്ച് ഇരുന്നത് സ്‌പോര്‍ട്‌സായിട്ട് വെയിലത്ത് നില്‍ക്കേണ്ടി വന്നുകൊണ്ടാണ്. ആര്‍ക്കും അത്തരം സാഹചര്യത്തില്‍ വിഷമം ആകും,” ദുല്‍ഖര്‍ പറഞ്ഞു.

2011 ഡിസംബര്‍ 21 നാണ് ദുല്‍ഖര്‍ അമാലിനെ വിവാഹം കഴിച്ചത്. 2017ലാണ് മകള്‍ മറിയം ജനിക്കുന്നത്. മറിയത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

content highlight: Actor dulquer salman about amal sufiya

We use cookies to give you the best possible experience. Learn more