സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഫോട്ടോകളും ചെറുകുറിപ്പുകളും ഹൃദയം തൊടുന്ന വാക്കുകളുള്ള ആശംസകളുമായാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്.
പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും താരം നല്‍കാറുണ്ട്. ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പൃഥ്വിരാജ് ഇട്ട കമന്റും അതിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
വര്‍ക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. കാറിലിരുന്നുകൊണ്ടുള്ള സെല്‍ഫിയായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്.
ഈ ഫോട്ടോയുടെ കോംപോസിഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.
കൂട്ടത്തില്‍ ഏറ്റവും ഹിറ്റായത് പൃഥ്വിരാജിന്റെ കമന്റായിരുന്നു. ‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ ഞാന്‍ എന്റെ സിനിമയിലേക്ക് എടുക്കുകയാണ്. അതിന് പകരമായി അവിടെ വന്ന് കുറച്ചു കൂടി ബിരിയാണി കഴിച്ചോളാം,’ എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്.
View this post on Instagram
ഇതിന് മറുപടിയായി ദുല്‍ഖര്‍ പറഞ്ഞ കമന്റും ചിരി പടര്‍ത്തുന്നതായിരുന്നു. ‘ഇത് ഒരുമാതിരി, ഹെഡ്സ് വന്നാല്‍ നീ ജയിക്കും ടെയ്ല്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും എന്ന് പറയും പോലെ ആണല്ലോ’ എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്.
ദുല്‍ഖറിന്റെ ഫോട്ടോയ്ക്ക് കമന്റുമായി നടി അനുപമ പരമേശ്വരനും എത്തിയിരുന്നു. എന്താ ആ കോംപോസിഷന്‍, മച്ചാനേ എന്റെ കൂടി ഒരു പടമെടുക്കണേ എന്നായിരുന്നു അനുപമയുടെ കമന്റ്. ഫോട്ടോ എന്തോ ഭാഗ്യം കൊണ്ട് പറ്റിപ്പോയതാണെന്നായിരുന്നു ഇതിന് അനുപമയോട് ദുല്‍ഖറിന്റെ മറുപടി.
തിരക്കുള്ള നാളുകളാണ് സിനിമയില്‍ ദുല്‍ഖറിനെ കാത്തിരിക്കുന്നത്. കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട്, തമിഴില്‍ ഹേയ് സിനാമിക, തെലുങ്കില്‍ യുദ്ധം തോ രസിന പ്രേമ കഥ, ഹിന്ദിയില്‍ ആര്‍. ബാല്‍ക്കിയുടെ സൈക്കോളജിക്കില്‍ ത്രില്ലര്‍ എന്നിവയാണ് ദുല്‍ഖറിനെ കാത്തിരിക്കുന്ന ചിത്രങ്ങള്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Dulquer Salmaan’s funny reply to Prithviraj