അധികം മാസ് ചിത്രങ്ങളില്‍ അഭിനയിക്കാത്ത ഒരു താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്തുകൊണ്ടാണ് അത്തരം ചിത്രങ്ങളില്‍ നിന്ന് താരം വിട്ടുനില്‍ക്കുന്നതെന്ന ചോദ്യങ്ങളും ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു.
എന്നാല്‍ അതിന് മറുപടിയുമായി ദുല്‍ഖര്‍ തന്നെ എത്തിയിരിക്കുകയാണ്. മാസ് ചിത്രങ്ങളോട് തനിക്ക് വിരോധമില്ലെന്നും എന്നാല്‍ മാസ് ചിത്രങ്ങളില്‍ മാസ് മാത്രം പോരെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.
ദുല്‍ഖറിന് മാസ് സിനിമകളോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടോ എന്ന ചോദ്യത്തിന് അത്തരത്തിലുള്ള ഇഷ്ടക്കേടുകളൊന്നും ഇല്ലെന്നും മാസ് സിനിമയില്‍ എന്തെങ്കിലും കഥയും കൂടി വേണമെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. അല്ലാതെ വെറുതെ മാസ് മാത്രം കാണിച്ച് കാര്യമില്ലെന്നും ദുല്‍ഖര്‍ പറയുന്നു.
സിനിമ സംവിധാനത്തിലേക്ക് കടക്കാന്‍ എന്തെങ്കിലും പ്ലാനുണ്ടോ എന്ന ചോദ്യത്തിന് സംവിധാനമൊക്കെ ഉടനെ നടക്കുമോയെന്ന് തനിക്ക് അറിയില്ലെന്നും ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി.
മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിര്‍മാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോള്‍ ഭംഗിയായി ചെയ്യണമെന്ന ആഗ്രഹമുണ്ട്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്‌തേക്കാം, എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.
ബോബി-സഞ്ജയ് തിരക്കഥയിലൊരുങ്ങുന്ന സല്യൂട്ട് എന്ന ചിത്രത്തില്‍ ഒരു മുഴുനീള പൊലീസ് വേഷത്തില്‍ എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
സബ് ഇന്‍സ്പെക്ടര്‍ അരവിന്ദ് കരുണാകരന്‍ എന്ന പൊലീസുകാരനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് സല്യൂട്ടിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചതെന്നും മലയാളത്തില്‍ ഇതിന് മുന്‍പ് വന്ന വാപ്പച്ചി ഉള്‍പ്പെടെയുള്ളവര്‍ ചെയ്ത പൊലീസ് കഥാപാത്രവുമായി ഈ സിനിമയിലെ തന്റെ കഥാപാത്രത്തിന് സാമ്യം തോന്നാന്‍ സാധ്യതയില്ലെന്നും ദുല്‍ഖര്‍ ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കുറുപ്പ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങളും ദുല്‍ഖര്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. കുറുപ്പ് ഉറപ്പായും തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയായതുകൊണ്ട് അത് ഏറ്റവും ഭംഗിയാക്കാനുള്ള എല്ലാ എഫര്‍ട്ടും തങ്ങള്‍ എടുത്തിട്ടുണ്ടെന്നും അത് ഭംഗിയായി തന്നെ വരട്ടെയെന്നും ദുല്‍ഖര്‍ പറയുന്നു.
സല്യൂട്ട് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ചെയ്യുന്നത് തെലുങ്ക് ചിത്രമാണ്. ഒരു പീര്യഡ് സിനിമയാണ് അതെന്നും അത്തരം സിനിമകള്‍ തനിക്ക് ഇഷ്ടമാണെന്നും ദുല്‍ഖര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക