സിനിമയിലെ ചില്‍ കഥാപാത്രങ്ങള്‍ പോലെ ജീവിതത്തിലും ഒരു ചില്‍ പേഴ്‌സണാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. അഭിമുഖങ്ങളിലെല്ലാം വളരെ കൂളായ ബേസിലിനെയാണ് ആരാധകര്‍ കാണുന്നത്. പൊതുവില്‍ കൂളായ ബേസിലിന്റെ അത്ര കൂളല്ലാത്ത ഒരു കഥാപാത്രമാണ് ജയ ജയ ജയ ജയഹേയിലൂടെ പ്രേക്ഷകര്‍ കണ്ടത്.
സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്ന ബേസിലിന്റേയും ദര്‍ശനയുടേയും അഭിമുഖങ്ങള്‍ പലതും വൈറലാണ്. ജയഹേ സെറ്റിലെ ബേസിലിന്റെ ചില കോമഡികളെ കുറിച്ചും കോമാളിത്തരത്തെ കുറിച്ചുമൊക്കെയാണ് ദര്‍ശനയും ബേസിലും സംസാരിക്കുന്നത്.
സിങ്ക് സൗണ്ടിനായി ഉപയോഗിക്കുന്ന ബൂം മൈക്ക് കാണുമ്പോള്‍ തനിക്ക് ഓര്‍മ വരുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ബേസില്‍ പറയുന്നത്.
‘ഷൂട്ടിങ്ങിന്റെ സമയത്ത് നമ്മള്‍ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ ഈ സൗണ്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടിയിട്ട് ബൂം മൈക്ക് ഉണ്ടാകും. അത് ഒരു കോലില്‍ വെച്ചിട്ട് അതിന്റെ ബൂം മാത്രം നമ്മുടെ തലയ്ക്ക് മുകളില്‍ ഇങ്ങനെ നില്‍ക്കുന്നുണ്ടാകും. ക്യാമറയുടെ ഫ്രെയ്മിന്റെ മുകളിലായിട്ടായിരിക്കും ഇത് ഇങ്ങനെ തൂക്കി നിര്‍ത്തിയിട്ടുണ്ടാകുക.
അങ്ങനെ ഒരു സീന്‍ എടുക്കുന്ന സമയത്ത് ഞാന്‍ ദര്‍ശനയോട് പറഞ്ഞു എനിക്ക് ഈ ബൂം മൈക്ക് കാണുമ്പോള്‍ പണ്ട് ബിസ്‌ക്കറ്റ് കടി മത്സരത്തിന് നില്‍ക്കുന്ന പോലെ ഫീല്‍ ചെയ്യുന്നു എന്ന് (ചിരി). ഞാന്‍ ഇങ്ങനെ ചാടി നോക്കും. സീരിയസ് സീനൊക്കെ എടുത്തുകൊണ്ടിരിക്കുകയായിരിക്കും. ടേക്ക് കഴിയുന്ന ഉടനെ ഞാന്‍ ഇങ്ങനെ ചാടും.
അതുപോലെ തന്നെ ഡിയര്‍ഫ്രണ്ട് മൂവിയില്‍ ഒരു സീരിയസ് ഇമോഷണല്‍ സീന്‍ എടുക്കുകയാണ്. ഞാനും ദര്‍ശനയുമാണ് സീനില്‍. ക്യാമറ മുന്‍പിലുണ്ട്. റെഡി ടേക്ക് എന്ന് പറഞ്ഞു. ദര്‍ശന കണ്ണൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ് ഞാനാണെങ്കില്‍ ടെന്‍ഷനടിച്ച് നില്‍ക്കുകയാണ്. റെഡി സൗണ്ട് എന്ന് പറഞ്ഞപ്പോള്‍ താഴെ ഭാഗത്തുനിന്നായി ബൂം മൈക്ക് ഇങ്ങനെ പൊന്തി വരുന്നു. സാധാരണ ഇത് മുകളില്‍ നിന്നാണ് വരുക (ചിരി). എനിക്ക് ഇത് കണ്ടപ്പോ വീണ്ടും ബിസ്‌ക്കറ്റ് കടി ഓര്‍മ വന്നു. ചിരി അടക്കാനായില്ല.
ഞാന്‍ ദര്‍ശനയെ നോക്കുമ്പോള്‍ അവള്‍ ചിരി അടക്കി നില്‍ക്കുകയാണ്. ഒരു സെക്കന്റില്‍ കണ്ണുടക്കിയപ്പോള്‍ രണ്ട് പേരും ഉറക്കെ ചിരിച്ചു. ഞങ്ങള്‍ എളുപ്പത്തില്‍ ചിരിക്കുന്നവരാണ്. എന്ത് സീന്‍ കാണിച്ചാലും ഞങ്ങള്‍ക്ക് ഓക്കെയാണ്. ചിരി വന്നുതുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ കഴിയില്ല, ബേസിലും ദര്‍ശനയും പറയുന്നു.
Content highlight: Actor Director basil Joseph share funny incidents during jayahe shoot and Bhoom Mike