കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കേസില്‍ പ്രതിയായ നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ദിലീപ് ആരോപിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ബാലചന്ദ്രകുമാറിന്റെ അഭിമുഖത്തിന് പിന്നില്‍. ബെജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്‌സാപ്പ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത്. പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പടെ ദിലീപ് പരാതി നല്‍കി.
അതേസമയം, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനെ അതിജീവിച്ച നടി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്.
കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി പറയുന്നതാണ് റിപ്പോര്‍ട്ട്.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എറണാകുളത്തെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി രേഖപ്പെടുത്തിയത്. മൊഴി തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ചൊവ്വാഴ്ചയാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി പരിഗണിക്കുന്നത്.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പ്രോസിക്യൂട്ടറുടെ അസാന്നിധ്യത്തില്‍ വിചാരണ മാറ്റിവെക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നടിയുടെ ദൃശ്യങ്ങള്‍ ദീലീപിന്റെ ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മികച്ച സാങ്കേതിക വിദ്യയുള്ള സ്റ്റുഡിയോയില്‍ ഇരുന്ന് ഇത് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ആ ദൃശ്യത്തിലുള്ള കാര്യങ്ങള്‍ കൃത്യമായി എങ്ങനെ വിശദീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്.
ദൃശ്യങ്ങള്‍ കാണണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയിലാണ് പ്രോസിക്യൂഷന്‍ രേഖാമൂലം മറുപടി നല്‍കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTNET HIGHLIGHTS: Actor Dileep, the accused in the case, has said that he is trying to sabotage the case in the incident where the actress was attacked