ആത്മഹത്യ ചെയ്യാതിരുന്നത് മകളുടെ മുഖമോര്‍ത്ത്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നത് തനിക്കെതിരെ : ദിലീപ്
Movie Day
ആത്മഹത്യ ചെയ്യാതിരുന്നത് മകളുടെ മുഖമോര്‍ത്ത്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നത് തനിക്കെതിരെ : ദിലീപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th April 2017, 11:18 am

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിച്ച പല കാര്യങ്ങളുടേയും നടുക്കത്തില്‍ നിന്ന് ദിലീപ് ഇപ്പോഴും മുക്തനായിട്ടില്ല. മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പേരില്‍ താന്‍ ബലിയാടാവുകയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ സുദീര്‍ഘമായ അഭിമുഖത്തിലാണ് ദീലീപ് മനസുതുറന്നത്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്നെ വിശ്വസിക്കുന്നവര്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെയാണ് ഈ വിവാദമൊക്കെയുണ്ടായിട്ടും തന്റെ സിനിമ റിലീസായി കഴിഞ്ഞതിന് ശേഷം മാത്രമേ ഏതെങ്കിലും മാധ്യമത്തിന് അഭിമുഖം നല്‍കുകയുള്ളൂവെന്ന് താന്‍ തീരുമാനിച്ചതെന്നും ദിലീപ് പറയുന്നു.

കുറേ മഞ്ഞപത്രങ്ങള്‍ അവര്‍ക്ക് ജീവിക്കാന്‍ വേണ്ടി കുറേ കാര്യങ്ങള്‍ ഉണ്ടാക്കുകയാണ്. അത് ഞാന്‍ ഇത്രയും കാലം മൈന്‍ഡ് ചെയ്തിരുന്നില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ വ്യക്തമായ ഗൂഢാലോചനയോടെ ചിലര്‍ തനിക്കെതിരെ തിരിയുകയായിരുന്നെന്നും ദിലീപ് പറയുന്നു.

എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ഷോക്കിങ് ആയ ഇന്‍സിഡന്റ് എന്നാണ് ആ സംഭവത്തെ എനിക്ക് വിശേഷിപ്പിക്കാനുള്ളത്. ജീവിതം മടുത്തു പോയ സന്ദര്‍ഭമായിരുന്നു അത്.

തിളക്കം എന്ന സിനിമയില്‍ ഒരു ഗസ്റ്റ് റോളായി ഒരു താരം വേണം. അങ്ങനെയാണ് അവരെ ഞാന്‍ ഈ സിനിമയിലേക്ക് വിളിക്കുന്നത്. എന്റെ അടുത്ത സിനിമയില്‍ തന്നെ അവരെ നായികയാക്കുകയും ചെയ്തു. ഞങ്ങള്‍ ആറോ ഏഴോ സിനിമയില്‍ അഭിനയിച്ചു. ആ സിനിമയുടെയൊന്നും സംവിധായകനും നിര്‍മാതാവും പറഞ്ഞിട്ടല്ല അവരെ നായികയാക്കിയാണ്. ഞാന്‍ തന്നെയാണ് അവരോട് പറഞ്ഞത് ഇവര്‍ നായികയാകട്ടെയെന്ന്. അവരുടെ അച്ഛനെ അറിയാം. ഒരു പാവം മനുഷ്യനായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ പെരുമാറ്റവും മറ്റും ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ഞാന്‍ അവരില്‍ നിന്നും മാറി. അതിന് പിന്നാലെയാണ് അവരുടെ ചിത്രങ്ങള്‍ എല്ലാം വിലക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്.


Dont Miss ഇനിയും ഉപദ്രവിച്ചാല്‍ പല പ്രമുഖരുടെ പേരും പറയേണ്ടി വരും; മഞ്ജുവുമായുള്ള ജീവിതത്തില്‍ സംഭവിച്ചതെന്ത് ; മനസുതുറന്ന് ദിലീപ് 


പീഡന പ്രശ്‌നം നടന്നപ്പോള്‍ രാംലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അസുഖമായി ഷൂട്ടിങ് നിര്‍ത്തിവെച്ച് വീട്ടിലെത്തി വ്ിശ്രമിക്കുന്ന സമയമാണ്. അപ്പോള്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി. ഞാന്‍ ഉടനെ തന്നെ രമ്യയെ വിളിച്ചു. അവരുടെ അമ്മയുമായി സംസാരിച്ചു. നമ്മള്‍ എല്ലാവരും കൂടെയുണ്ട് എന്ന് പറഞ്ഞ്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഈ കാര്യങ്ങള്‍ എന്റെ നേരെ വന്നു.

ഈ സമയത്ത് അവര്‍ക്ക് ഒരു പോസ്‌റ്റെങ്കിലും ഇടാമായിരുന്നു. ഈ നടന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്ന് പറയാമായിരുന്നു. പക്ഷേ അവര്‍ മൗനം പാലിച്ചു. അതില്‍ വലിയ സങ്കടമുണ്ട്. പക്ഷേ ഇത്ര വലിയ പ്രശ്‌നമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് തിരിച്ചെത്തിയ അവരെ ഞാന്‍ അപ്രീഷ്യേറ്റ് ചെയ്യുകയാണ്.

അവര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഇപ്പോള്‍ ആര്‍ക്കും ഒന്നും അറിയേണ്ട. ഇപ്പോള്‍ എനിക്ക് തോന്നുന്നത് ഈ ഗൂഢാലോചനയെല്ലാം എനിക്കെതിരെ ആയിരുന്നോ എന്നായിരുന്നു.

ആ സമയത്ത് ഞാന്‍ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. എന്റെ മകളുടെ മുഖം ഓര്‍ത്തിട്ടാണ്. പ്രമുഖ നടനെ ചോദ്യം ചെയ്തു എന്ന നിലയില്‍ ഒരു മഞ്ഞപത്രത്തില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്തില്ല. പക്ഷേ പിറ്റേ ദിവസത്തെ പ്രധാന പത്രങ്ങളില്‍ പ്രമുഖ നടനെ ചോദ്യം ചെയ്തു എന്ന തരത്തില്‍ വാര്‍ത്ത വരുന്നു. അവിടെ ഞാന്‍ ഷോക്കായി. ആ നടന്‍ ഞാനല്ല എന്ന് പറഞ്ഞ് എനിക്ക് പോസ്റ്റിടേണ്ടി വന്നു.

ബോംബെയില്‍ നിന്നുള്ള ഇന്റര്‍നെറ്റ് പത്രത്തില്‍ നിന്നാണ് ഇതെല്ലാം വരുന്നത്. ബോംബെയിലെ അധോലോകത്തിനാണോ ഞാന്‍ പ്രശ്‌നം. ആര്‍ക്കാണ് എന്നെ ഇന്‍ഡ്‌സട്രിയില്‍ നിന്ന് പുറത്താക്കേണ്ടത്. പുറത്താക്കണം എന്ന് വിചാരിക്കുന്നവരാണ് സിനിമയില്‍ നിന്നും പുറത്താവുക- ദീലീപ് പറയുന്നു.