| Tuesday, 11th April 2017, 11:44 am

മേലനങ്ങി ഒരു പണിക്കും വേണുവിന് ആവില്ല; ചെയ്തുകൊണ്ടിരിക്കുന്നത് ഊത്ത് ; ജഡ്ജിയായിരുന്ന് കാര്യങ്ങള്‍ വിധിക്കുന്നു; മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് ദിലീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വേണുവിനെതിരെ ആഞ്ഞടിച്ച് നടന്‍ ദീലീപ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ വെച്ചുതരാന്‍ ഏറ്റവും ആവേശം വേണുവിനായിരുന്നെന്ന് ദിലീപ് പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.

മേലനങ്ങി ഒരു പണിക്കും വേണുവിനാകില്ല. പൊരിവെയിലത്ത് പണിയെടുത്താണ് നമ്മള്‍ ജീവിക്കുന്നത്. അദ്ദേഹം രാഷ്ട്രീയ രംഗത്തുള്ളവരെ കരിവാരിത്തേക്കുന്നത് കാണാം. പുള്ളി ഇവിടുത്തെ ജഡ്ജിയായിരുന്ന് പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വേണുവെന്ന് കേള്‍ക്കുമ്പോള്‍ വേണുഗാനം ഇതൊക്കെയാണ് നമുക്ക് ഓര്‍മവരുക. അദ്ദേഹം ചെയ്യുന്നത് അതേ ജോലിയാണ് ഊത്ത്.

അദ്ദേഹത്തിന് ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര. പല കുടുംബങ്ങളും നോക്കണം.


Dont Miss ആത്മഹത്യ ചെയ്യാതിരുന്നത് മകളുടെ മുഖമോര്‍ത്ത്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നത് തനിക്കെതിരെ : ദിലീപ്


വേണുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇവിടെ പലര്‍ക്കും അറിയാം. നമ്മളൊക്കെ ഓപ്പണ്‍ ബുക്കാണ്. നമ്മള്‍ ആരോടൊക്കെ എന്തൊക്കെ പറയുന്നു. എന്തൊക്കെ ചെയ്യുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. മറ്റേത് അതല്ല ഒരു ചാനലിനകത്തുള്ള കാര്യങ്ങളാണ്. അദ്ദേഹത്തെ കുറിച്ച് ഒരു പാട് കാര്യങ്ങളുണ്ട്. ശരിക്കും പറഞ്ഞാല്‍ ഒരു സിനിമയെടുക്കേണ്ട കാര്യങ്ങളുണ്ട്. – ദിലീപ് പറയുന്നു.

ഇവിടെ ഒരു ചാനല്‍ ഉദ്ഘാടനം ചെയ്ത അന്ന് ഒരു മന്ത്രിയെ വളരെ മോശമായി കാണിക്കുക. ഒരു പ്രായമായ മനുഷ്യനെ. ഓരോരുത്തരുടെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെടാന്‍ ഈ ചാനലിലെ ആളുകള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. എന്ത് സംസ്‌ക്കാരമാണ് ഉള്ളതെന്നും ദീലീപ് ചോദിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more