കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ താന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്ത സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നല്ല സിനിമയാണെന്ന് തനിക്ക് കൂടി തോന്നുന്ന സിനിമകള്‍ മാത്രമേ താന്‍ ആ രീതിയില്‍ പ്രൊമോട്ട് ചെയ്യാറുള്ളൂവെന്നും അത്തരത്തില്‍ ഞാന്‍ ചെയ്ത ചുരുക്കം ചില സിനിമകള്‍ മാത്രമേയുള്ളൂവെന്നും താരം പറഞ്ഞു.
‘കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്ത ഒറ്റ സിനിമയേയുള്ളു അത് ഉടലായിരിക്കും. അതിനൊരു മെറിറ്റുണ്ടെന്നും അതിനൊരു ഗുണമേന്മയുണ്ടെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. അതിനു ശേഷം ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്യാന്‍ പോകുന്ന സിനിമ റിലീസിനൊരുങ്ങുന്ന നദികളില്‍ സുന്ദരി യമുനയാണ്. ഇതൊരു നല്ല സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇതിനിടയില്‍ ഞാന്‍ ഒരുപാട് മോശം സിനിമകള്‍ അറിഞ്ഞുകൊണ്ട് ചെയ്തിട്ടുണ്ട്. അതൊന്നും ഓടില്ലായെന്ന് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. ഈ വരുന്ന നിര്‍മാതാക്കളും സംവിധായകരും വന്നിട്ട്, ധ്യാന്‍ ഒന്ന് നിന്ന് തന്നാല്‍ മതിയെന്ന് പറയുമ്പോള്‍ സൗഹൃദത്തിന്റെ പേരില്‍ പടം ചെയ്യുന്ന ഒരാളാണ് ഞാന്‍. ഒരു കൃത്യമായ കരിയര്‍ പ്ലാനില്ലാത്ത ഒരു നടന്‍. അല്ലെങ്കില്‍ ഞാന്‍ ഇത്രയും പടം പൊട്ടിക്കുമോ (ചിരി )’ ധ്യാന്‍ പറഞ്ഞു.
കൊറോണ കഴിഞ്ഞതിനുശേഷം എന്റെ ഇന്‍സെക്യൂരിറ്റീസൊക്കെ കാരണം ഇനി സിനിമയുണ്ടാവില്ലേ എന്ന് കരുതി ഒരുപാട് സിനിമയില്‍ കമ്മിറ്റഡായി. ആ കമ്മിറ്റ്‌മെന്റ്സാണ് ഞാന്‍ ഇപ്പോള്‍ ചെയ്ത് തീര്‍ക്കുന്നത്. അതും എനിക്ക് പരിചയമുള്ള, ബന്ധപ്പെട്ട ആളുകളുടേതാണ്.
വിജേഷ് ഉണ്ണി ഉള്‍പ്പെടെ മിക്കതും തുടക്കക്കാരുടെ സിനിമകളാണ്. ഒരു പ്രൊഡക്ഷന്‍ ഹൗസുമായിട്ടാണ് മിക്ക സംവിധായകരും വരുന്നത്. വിലാസേട്ടനും മുരളിയേട്ടനും വന്നത് കഥകേട്ട് ഇഷ്ട്ടപ്പെട്ടിട്ടാണ്. ഒരു സിനിമ പൊട്ടിയാല്‍ മുഴുവന്‍ ബാഗേജും നടന്മാര്‍ക്കുള്ളതാണ്. എന്നാല്‍ അതങ്ങനെയല്ല, സിനിമ കൂട്ടായ്മയാണ്.
ഒരു കഥ കേട്ട് ആ സിനിമയ്ക്ക് വേണ്ടി പൈസ മുടക്കുന്ന പ്രൊഡ്യൂസറിനാണ് ആദ്യത്തെ ഉത്തരവാദിത്തം. പിന്നെ വരുന്നത് സംവിധായകനാണ്. ഇവര്‍ രണ്ടുപേരും തുല്യ പങ്കാളികളാണ്. അതിന് ശേഷമേ നടന്മാര്‍ക്ക് വരുന്നുള്ളു.
കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്ത ഒറ്റ സിനിമയേയുള്ളു അത് ഉടലായിരിക്കും. അതിനൊരു മെറിറ്റുണ്ടെന്നും അതിനൊരു ഗുണമേന്മയുണ്ടെന്നും ഞാന്‍ വിശ്വസിച്ചിരുന്നു. അതിനു ശേഷം ഞാന്‍ ഏറ്റവും കൂടുതല്‍ പുഷ് ചെയ്യാന്‍ പോകുന്ന സിനിമ ഇതായിരിക്കും. ഇതൊരു നല്ല സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ അഭിമുഖങ്ങള്‍ കണ്ടാല്‍ മനസ്സിലാവും, ഞാന്‍ ഇന്റര്‍വ്യൂവില്‍ എവിടെയെങ്കിലും ഒരു ക്ലൂ ഇട്ടിട്ടുണ്ടാകും ഈ പടം ഓടുമോ ഇല്ലയോ എന്ന്. പലപ്പോഴും ഒരു പടത്തിന്റെ എന്‍ഡ് പ്രൊഡക്റ്റ് നടന്‍മാര്‍ കാണാറില്ല. പക്ഷെ ഞാന്‍ ഇതിന്റെ എന്‍ഡ് പ്രൊഡക്റ്റ് കണ്ട ഒരാളാണ്.
ഞാന്‍ വളരെ രസകരമായി ഷൂട്ട് ചെയ്ത പടമാണ് നദികളില്‍ സുന്ദരി യമുന.
ഒരു കാര്യം ഞാന്‍ ഇവിടുന്ന് തന്നെ പറയാം ഫസ്റ്റ് ഹാഫില്‍ ഇത്തിരി ലാഗുണ്ട്. സെക്കന്റ് ഹാഫ് എന്‍ഗേജിങ്ങാണ്. ക്ലൈമാക്‌സ് ഗുഡ് ആണ്. ഇതാണ് എന്റെ സിമ്പിള്‍ ആയ റിവ്യൂ(ചിരി),’ധ്യാന്‍ പറഞ്ഞു.
Content Highlight: Actor Dhyan Srinivasan talks about the film he pushed the most in the last two years