| Monday, 25th September 2023, 1:36 pm

മമ്മൂക്കയുടെ ഫീമെയ്ൽ വേർഷനാണ് മല്ലിക സുകുമാരൻ: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഒരു ഫീമെയ്ൽ വേർഷനാണ് മല്ലിക സുകുമാരനെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. താൻ ഒരു പൃഥ്വിരാജ് ഫാൻ ആയിരുന്നെന്നും അദ്ദേഹത്തിന്റെ അമ്മയെ കണ്ടതിന് ശേഷം മല്ലിക സുകുമാരൻ ഫാൻ ആയെന്നും താരം പറഞ്ഞു. എല്ലാ കാര്യത്തിനെക്കുറിച്ചും കൃത്യമായ ധാരണയുള്ള ഒരാളാണ് മല്ലികയെന്നും ധ്യാൻ പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ പൃഥ്വിരാജിന്റെ ഡൈ ഹാർട്ട് ഫാനാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ് പുള്ളിയെ. രാജുവേട്ടനും അത് അറിയാവുന്ന കാര്യമാണ്. ഞാൻ മല്ലികാമ്മയെ രാജുവേട്ടന്റെ അമ്മ എന്ന രീതിയിലാണ് കണ്ടിരുന്നത്. ഞാൻ ലവ് ആക്ഷൻ ഡ്രാമയുടെ കഥ പറയുന്നതിനു മുൻപേ മല്ലിക ആന്റിയെ നേരിട്ട് കണ്ടിട്ടില്ല.
പിന്നെ ഞാൻ രാജുവേട്ടൻ ഫാൻ എന്നതിൽ നിന്ന് മാറി മല്ലിക സുകുമാരൻ ഫാനായി. കാരണം എന്താണെന്ന് വെച്ചാൽ ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയും അറിവുള്ള ഒരാളാണ്. നമ്മൾ മമ്മൂക്കയെ പറ്റി പറയുമല്ലോ, എല്ലാ കാര്യത്തിലും അപ്ഡേറ്റഡ് ആണെന്ന്. അതുപോലെ മമ്മൂക്കയുടെ ഒരു ഫീമെയിൽ വേർഷൻ പോലെയുള്ള ആളാണ് മല്ലിക സുകുമാരൻ.

എല്ലാ കാര്യത്തി നുമുള്ള അറിവ്, ടോട്ടൽ അപ്ഡേറ്റ് ആയിട്ടുള്ള വ്യക്തിയാണ്. അന്ന് രാജുവേട്ടൻ ചെയ്ത സിനിമകളെ പറ്റിയടക്കം എന്നോട് പറഞ്ഞിരുന്നു. അത് എന്താണെന്ന് പറയാൻ പറ്റില്ല, എന്നോട് വളരെ പേഴ്‌സണൽ ആയിട്ട് പറഞ്ഞതാണ്.

ഇന്ദ്രേട്ടന്റെ സിനിമകളെ പറ്റിയും, എല്ലാ കാര്യത്തിനെ കുറിച്ചും കൃത്യമായിട്ടുള്ള ധാരണയുള്ള ഒരാളാണ്. പിന്നെ ആ സ്പിരിറ്റ്, ലൊക്കേഷനിലുള്ള ആന്റിയുടെ എനർജി അതൊക്കെ അടിപൊളിയാണ്.


നമുക്ക് വർക്ക് ചെയ്യാൻ തോന്നുന്ന ആൾക്കാറുണ്ടല്ലോ, എന്തും ചെയ്യാൻ റെഡിയായിട്ടുള്ള ഒരാളാണ്. ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതാണ് എനിക്ക് എടുത്ത് പറയാനുള്ളത്. രാജുവേട്ടന്റെയും ഇന്ദ്രേട്ടന്റെയുമൊക്കെ അമ്മയാണ്. അവരാണ് ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നത്. എന്റെ അമ്മയുടെ പ്രായമുള്ള ഒരാൾ നമ്മുടെയൊക്കെ കൂടെ ഒരു ബഡ്ഡിയായി നിൽക്കുകയാണ്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമയിൽ മല്ലിക സുകുമാരൻ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മയായിട്ടായിരുന്നു മല്ലിക അഭിനയിച്ചത്.

Content Highlight: Actor Dhyan Srinivasan says Mallika Sukumaran is a female version of Mammootty

We use cookies to give you the best possible experience. Learn more