ഹൃദയം എനിക്ക് വർക്കായിട്ടില്ല, ക്രിഞ്ചായി തോന്നിയിട്ടുണ്ട്: ധ്യാൻ ശ്രീനിവാസന്
Film News
ഹൃദയം എനിക്ക് വർക്കായിട്ടില്ല, ക്രിഞ്ചായി തോന്നിയിട്ടുണ്ട്: ധ്യാൻ ശ്രീനിവാസന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th September 2023, 4:48 pm

ഹൃദയം സിനിമയിലെ പല സീനുകളും തനിക്ക് ഇഷ്ട്ടമായിട്ടില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തന്റെ കാലത്ത് തനിക്ക് ആഘോഷിക്കാൻ ക്ലാസ്സ്‌മേറ്റ്സ് പോലുള്ള ക്യാമ്പസ് സിനിമകളുണ്ടായിരുന്നുവെന്നും ഇന്നത്തെ തലമുറയുടെ ഇഷ്ട്ടപെട്ട ക്യാമ്പസ് സിനിമ ഹൃദയം പോലുള്ളവയാണെന്നും താരം പറഞ്ഞു. നദികളിൽ സുന്ദരി യമുന എന്ന സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധ്യാൻ.

‘ പതിനെട്ടു മുതൽ ഇരുപത്തിയഞ്ചു വരെയുള്ളവരുടെയടുത്ത് ഹൃദയം ക്രിഞ്ചാണെന്ന് പറഞ്ഞാൽ അവർ നമ്മളെ അടിച്ചു കൊല്ലും. അതേസമയം മുപ്പത്തിയഞ്ചിന് മുകളിലുള്ളവർക്ക് ഹൃദയത്തിലെ പല ഇൻസിഡന്റ്സും ക്രിഞ്ചായി തോന്നും. ക്രിഞ്ച് ഫെസ്റ്റാണെന്ന് പറയുന്ന ആൾക്കാരുണ്ട്. മോക്ക് ചെയ്യുന്ന ആൾക്കാരുണ്ട്.
എന്റെ കാലത്ത് എനിക്ക് സെലിബ്രേറ്റ് ചെയ്യാൻ ക്ലാസ്സ്‌മേറ്റ്സ് പോലെയുള്ള സിനിമകളുണ്ടായിരുന്നു. കൊറോണക്ക് ശേഷം അവർക്ക് സെലിബ്രേറ്റ് ചെയ്യാൻ ഹൃദയം മാത്രമല്ലേയുള്ളു.

എനിക്ക് ഹൃദയത്തിലെ പല കാര്യങ്ങളും ക്രിഞ്ചായി തോന്നിയിട്ടുണ്ട്. പല സാധനങ്ങളും ഇഷ്ടപ്പെടാതെ പോയിട്ടുണ്ട്. പക്ഷെ ജനറേഷൻ ഗ്യാപ് എന്നുള്ളത് സത്യമായിട്ടുള്ള കാര്യമാണ്. ആ ഗ്യാപ് വന്നു കഴിഞ്ഞു.

നമ്മൾക്ക് സെലിബ്രേറ്റ് ചെയ്യാൻ ഒരുപാട് സിനിമകളുള്ളത് കൊണ്ട് നമ്മൾ താരതമ്യം ചെയ്യുക ആ സിനിമയുമായിട്ടാണ്. അതിനെ നോക്കുമ്പോൾ ഇതൊരു സിനിമയേ അല്ല. പുതിയ തലമുറയിലുള്ളവർക്കും തിയേറ്റർ എക്സ്പീരിയൻസ് ആഗ്രഹിക്കുന്നവർക്കും ഹൃദയം ഭയങ്കര വർക്കാണ്. അവർക്കത് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.

ആർക്കെന്ത് ഇഷ്ട്ടപ്പെടും ആർക്കെന്ത് വർക്കാവുമെന്ന രീതിയിൽ ക്ലാസ്സിഫൈ ചെയ്യേണ്ടി വരും. 18നും 30നും ഇടയിലുള്ളവർക്ക് ഇന്ന തരത്തിലുള്ള സിനിമയാണ് ഇഷ്ട്ടമെന്നും മുപ്പതിന് മുകളിലുള്ളവർക്ക് വേറെ തരത്തിലുള്ള പടങ്ങളാണ് താല്പര്യമുള്ളതെന്നുമുള്ള വേർതിരിവുണ്ട്. പ്രേമം സിനിമ ഇഷ്ട്ടപെടാത്ത മുപ്പതിന് മുകളിലുള്ള ഒരുപാട് പേരുണ്ട് .

എനിക്ക് തോന്നുന്നു കൂടുതലും മുപ്പതിന് മുകളിലുള്ളവർ ഒ.ടി.ടിയിലോട്ട് മാറി. അവർ വീട്ടിലിരുന്ന് സിനിമ കാണുന്നു. അതുപോലെ പതിനെട്ടിന് മുകളിലുള്ള യുവാക്കളാണ് സിനിമ കാണുന്നത്. പ്രേക്ഷകർക്ക് അനുസരിച്ച് സിനിമ കാണുന്ന ഒരു കാലമാണിത്,’ ധ്യാൻ പറഞ്ഞു.

Content Highlight: Actor Dhyan Srinivasan said that he did not like many scenes in the movie Hridiyam