തന്റെ അച്ഛന്‍ അരാഷ്ട്രീയവാദിയല്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഐഡിയോളജി പ്രകാരം താനും അച്ഛനും കമ്യൂണിസ്റ്റാണെന്ന് ധ്യാന്‍ പറഞ്ഞു. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കമ്യൂണിസ്റ്റ് ശ്രീനിവാസനാണെന്നും പക്ഷെ അദ്ദേഹത്തിന് ചില നേതാക്കന്മാരെ ഇഷ്ടമല്ലെന്നും ധ്യാന്‍ പറഞ്ഞു.
കമ്യൂണിസം എന്താണെന്നതും അത് ഇപ്പോള്‍ നടപ്പിലാകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും ആ കാര്യത്തില്‍ അച്ഛന്‍ അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്നതാണെന്നും ധ്യാന്‍ പറഞ്ഞു. സെന്‍സേഷണല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ കമ്യൂണിസ്റ്റായ വ്യക്തി എന്റെ അച്ഛനാണ്. പുള്ളി അരാഷ്ട്രിയവാദിയാണെന്നൊക്കെ ഓരോരുത്തര് പറയുന്നതാണ്. ഐഡിയോളജി പ്രകാരം ഏറ്റവും വലിയ കമ്യൂണിസ്റ്റാണ് അദ്ദേഹം.
പുള്ളിക്ക് നേതാക്കന്മാരെ ഇഷ്ടമില്ലാതിരിക്കാം അങ്ങനെയുള്ള കുറച്ച് കാര്യങ്ങളുണ്ട്. അത് പക്ഷെ നമുക്ക് ഇഷ്ടമില്ലാത്ത പലരും ഉണ്ടാവും. അത്തരത്തില്‍ ചിലരുടെ കാര്യങ്ങളും രീതികളും പുള്ളിക്ക് ഇഷ്ടമല്ല. അതായത് അഴിമതി മുതലുള്ള പരിപാടികള്‍ അദ്ദേഹത്തിന് ഇഷ്ടമല്ല.
പക്ഷെ ഐഡിയോളജി പ്രകാരം ഞാനും അച്ഛനും കമ്യൂണിസ്റ്റാണ്. കാരണം ഞങ്ങള്‍ വളര്‍ന്ന ചുറ്റുപാടും നാടും അതിന് കാരണമാണ്. ഞങ്ങളുടെ നാട്ടില്‍ എല്ലാവരും കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസം എന്താണെന്നതും അത് ഇപ്പോള്‍ നടപ്പിലാകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.
പുള്ളി അത് തുറന്ന് പറയുന്നു. അദ്ദേഹത്തിന് അതിനുള്ള ഫ്രീഡമുണ്ട്. ഞാന്‍ അതിനൊന്നും ആയിട്ടില്ലല്ലോ. പിന്നെ നമുക്ക് ഒരു പൊളിറ്റിക്കല്‍ സ്റ്റാന്റ് ഉണ്ടെങ്കില്‍ നമ്മള്‍ അത് പുറത്ത് കാണിക്കണമെന്നോ അതിനെക്കുറിച്ച് പോസ്റ്റ് ഇടണമെന്നോ നിര്‍ബന്ധമില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല.
എന്നാല്‍ നമ്മുടെ സര്‍ക്കിളില്‍ ഒരു ചര്‍ച്ച വരുമ്പോള്‍ ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറയാറുണ്ട്. അല്ലാതെ വെറുതെ പുറത്ത് പോയി പറഞ്ഞ് നടക്കാറില്ല. ആരെങ്കിലും എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പറയും,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
content highlight: actor dhyan sreenivasan says that his father is a communist