സിനിമാ കുടുംബത്തില്‍ നിന്നും അഭിനയിക്കാന്‍ വരുമ്പോള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നെപ്പോട്ടിസത്തെ താന്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ജീവിതത്തില്‍ ചലഞ്ചുകള്‍ ഉണ്ടെന്നും കരിയറിന്റെ എല്ലാ പോയിന്റിലും അത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സിനിമാ കുടുംബത്തില്‍ നിന്ന് വരുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന് ആളുകള്‍ പറയുന്നത് ശരിയല്ലേ. ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. സുഖമാണ് വെറുതെ സിനിമയിലേക്ക് ഇറങ്ങിയാല്‍ മതി.
നെപ്പോട്ടിസത്തെ ഞാന്‍ ഇനിയും പ്രോത്സാഹിപ്പിക്കും. ഞാന്‍ അതിലുടെ എന്റെ മകളെയും സിനിമയില്‍ കയറ്റും. കരിയറിന്റെ എല്ലാ പോയിന്റിലും ചലഞ്ച് ഉണ്ടാകും. എല്ലാരുടെയും ലൈഫില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെ നമ്മുടെ ലൈഫിലും ഉണ്ടാകും.
ഞാന്‍ ആദ്യമായിട്ട് സംവിധാനം ചെയ്ത സിനിമ പരാജയപ്പെടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഫെസ്റ്റിവല്‍ മൂഡ് അല്ലെ. ആ സമയത്ത് ദിലീഷേട്ടനൊക്കെ നല്ല സ്റ്റാന്‍ഡേര്‍ഡ് സെറ്റ് ചെയ്തതായിരുന്നു. പിന്നെ എല്ലാര്‍ക്കും ത്രില്ലര്‍ പടങ്ങള്‍ മതിയെന്നായി.
പക്ഷേ ഇപ്പോള്‍ ആളുകള്‍ക്ക് മടുത്തു. അവര്‍ക്ക് ഒക്കെ കോമഡി പടങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ചിരിക്കാന്‍ ഉള്ള സിനിമ വേണമെന്നാണ് ആഗ്രഹം,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
content highlight: actor dhyan sreenivasan about nepotisam