| Thursday, 20th April 2023, 11:38 am

ഭാര്യ പ്രസവമുറിയില്‍ കേറിയപ്പോള്‍ പോലും കൂട്ടുകാരുടെ ഒപ്പമായിരുന്നു, ഞാന്‍ എത്തിയപ്പോഴാണ് കൊച്ച് പുറത്തുവന്നത്: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ നല്ല സുഹൃത്ത് പാര്‍ട്ണറാണെന്ന് പറയുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പങ്കാളിയില്ലാതെ തനിക്ക് പറ്റില്ലെന്നും വിവാഹത്തിന്‍ സൗഹൃദം ഉണ്ടായിരിക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണെന്നും ധ്യാന്‍ പറഞ്ഞു.

പങ്കാളിയുടെ ഡെലിവറി സമയത്തുള്ള അനുഭവങ്ങളെക്കുറിച്ചും ധ്യാന്‍ സംസാരിച്ചു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിനിമകളുടെ തിരക്കിനിടയിലും ഫാമിലി ലൈഫ് കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. എനിക്ക് അവളെ ഇഷ്ടമാണ്, അവള്‍ക്ക് എന്നെയും ഇഷ്ടമാണ്. അതുണ്ടായാല്‍ മതിയെന്നാണ് എനിക്ക് പറയാനുള്ളത്. കല്യാണം കഴിക്കുമ്പോള്‍ പരസ്പരം മനസിലാക്കണം, കെയറിങ്ങായിരിക്കണമെന്നൊക്കെ നമ്മള്‍ പറയാറുണ്ട്. ഇഷ്ടം ഉണ്ടെങ്കില്‍ ഇതെല്ലാം താനെ ഉണ്ടായിക്കോളും.

എനിക്ക് അവളെ ഒരിക്കലും മടുക്കില്ല. കമ്പേനിയന്‍ഷിപ്പ് ഉണ്ടായിരിക്കണം. അവളെ ആശ്രയിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അവളില്ലാതെ എനിക്ക് പറ്റില്ല. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് തൊട്ട് വൈകുന്നേരം സിനിമ കാണുന്നതുവരെ അവള്‍ കൂടെ വേണം. എന്റെ നല്ല സുഹൃത്താണ് അവള്‍.

ഭാര്യ, ഭര്‍ത്താവ് എന്നതിനപ്പുറം ഒരു സൗഹൃദമുണ്ടായിരിക്കണം. മാരേജില്‍ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കുകയെന്ന് പറയുന്നത് വലിയ കാര്യമാണ്. എന്റെ കൂട്ടുകാരന്‍ പുറത്ത് നിന്നൊക്കെ വന്ന് നമ്മള്‍ കമ്പനിയടിച്ചിരിക്കുന്ന സമയത്താണ് അവള്‍ക്ക് പ്രഗ്നന്‍സി പെയിന്‍ വന്നുവെന്ന് പറഞ്ഞ് വിളിക്കുന്നത്.

പെയിന്‍ വരുമ്പോള്‍ ഒരു ഇന്‍ഞ്ചക്ഷന്‍ എടുക്കാന്‍ ഉണ്ടല്ലോ. അതിന് ഹസ്ബന്‍ഡിന്റെ ഒപ്പ് വേണം. അവള്‍ അതിന് വേണ്ടി എന്നെ രണ്ട് വട്ടം വിളിച്ചു. ഞാന്‍ കൂട്ടുകാരെ കൂടെ നില്‍ക്കുന്നതുകൊണ്ട് എടുത്തില്ല. മൂന്നാമത്തെ തവണ വിളിച്ചപ്പോള്‍ ഞാന്‍ എടുത്തു. താന്‍ എവിടെ പോയി കിടക്കുകയാണേന്ന് അവള്‍ ചോദിച്ചു.

കൂട്ടുകാര്‍ എന്നെ കാണാന്‍ വന്നതല്ലെ ഒരു മര്യാദയില്ലെയെന്നൊക്കെ ഞാന്‍ അവളോട് പറഞ്ഞു. ഞാന്‍ ഇവിടെ തന്റെ കൊച്ചിനെ കൊണ്ട് ഇരിക്കുയല്ലേയെന്ന് അവള്‍ ചോദിച്ചു. അവസാനം ഞാന്‍ അങ്ങോട്ടേക്ക് പോയി.

ഞാന്‍ ഹോസ്പിറ്റലില്‍ എത്തിയതും ഡെലിവറി നടന്നു. അത്രയും നേരം വേദനയുണ്ടായിട്ടും ഞാന്‍ എത്തിയപ്പോഴാണ് കൊച്ച് പുറത്തു വന്നത്. അതാണ് ഐശ്വര്യമെന്ന് ഞാന്‍ ഡോക്ടറോട് പറഞ്ഞു. പക്ഷെ അന്ന് എന്റെ ടൈം മാറി,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about his wife and marriage

Latest Stories

We use cookies to give you the best possible experience. Learn more