| Monday, 20th March 2023, 7:51 am

നാല്പ്പതോളം രാജ്യങ്ങളില്‍ കഞ്ചാവ് ലീഗല്‍ ചെയ്തതാണ്, കൊച്ചിയില്‍ ഒന്നും ഇപ്പോള്‍ കഞ്ചാവല്ല വേണ്ടത്, പകരം സാധനം ഇറങ്ങി: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഞ്ചാവ് സിനിമയില്‍ മാത്രമുള്ള സാധനമല്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ മീഡിയയിലും സര്‍ക്കാര്‍ മേഖലയിലും വരെയുണ്ടെന്നും ഇത്തരത്തില്‍ ചിന്തിക്കാത്ത പല സ്ഥലങ്ങളിലുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചാവ് നാല്‍പ്പതോളം രാജ്യങ്ങളില്‍ ലീഗല്‍ ചെയ്തതാണെന്നും എന്തും അമിതമായി ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കഞ്ചാവ് എന്ന് പറയുന്ന സാധനം സിനിമയില്‍ മാത്രമല്ല. സിനിമയില്‍ മാത്രമാണ് കഞ്ചാവ് ഉള്ളതെന്ന് പറയുന്നത് ഭയങ്കര തെറ്റായ ധാരണയാണ്. എല്ലാ സ്ഥലത്ത് വര്‍ക്ക് ചെയ്യുന്നവരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.

മീഡിയയില്‍ എന്താ കഞ്ചാവ് ഇല്ലെന്നാണോ. എനിക്കറിയാവുന്ന എത്ര മീഡിയക്കാര്‍ കഞ്ചാവ് വലിക്കുന്നുണ്ട്. എനിക്കറിയാവുന്ന സിനിമക്കാര്‍, ഗവണ്‍മെന്റ് സെക്ടറിലുള്ളവര്‍ തുടങ്ങി നമ്മള്‍ ചിന്തിക്കാത്ത പല സ്ഥലങ്ങളിലുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.

കഞ്ചാവ്, നാല്പ്പതോളം രാജ്യങ്ങള്‍ ലീഗല്‍ ചെയ്ത സാധനമാണ്. എന്ത് സാധനവും ഒരു പരിധിവിട്ട് ഉപയോഗിക്കുന്നത് പ്രശ്‌നമാണ്. എനിക്ക് തോന്നുന്നത് കഞ്ചാവ് മാത്രമല്ല ഇവിടത്തെ പ്രശ്‌നം, കഞ്ചാവിന്റെ കാലം കഴിഞ്ഞു.

ഇപ്പോള്‍ കൊച്ചിയില്‍ ഒന്നും കഞ്ചാവ് ആര്‍ക്കും വേണ്ട. എല്ലാവരും എം, എം. ഡി. എം. എ ഒക്കെയാണ് ഉപയോഗിക്കുന്നത്. ഏറ്റവും മോശമുള്ള സാധനം സിഗരറ്റാണ്. അത് ഇവിടെ കടയില്‍ വില്‍ക്കുന്നുണ്ട്.

സ്മോക്കിങ് കില്‍സ്, കില്‍സ് എന്ന് പറഞ്ഞിട്ട് വിളിക്കുന്ന സാധനം അത് മാത്രമല്ലെ ഉണ്ടാവുള്ളു. അത് വില്‍ക്കുന്നുണ്ടെങ്കില്‍ ഒന്ന് ആലോചിച്ച് നോക്ക്. ഞാന്‍ പുകവലിക്കുന്ന ആളാണ്. സ്ഥിരം വലിക്കുന്ന ആള്‍ അല്ല. വല്ലപ്പോഴും വലിക്കും,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highlight: actor dhyan sreenivasan about drugs use n film industry

We use cookies to give you the best possible experience. Learn more