| Monday, 20th March 2023, 4:54 pm

ലവ് ആക്ഷന്‍ ഡ്രാമയൊക്കെ ഞാന്‍ വെറുതെ എഴുതി പഠിച്ച സിനിമ, അഞ്ച് വരെയെ മലയാളം പഠിച്ചിട്ടുള്ളൂ: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കയ്യിലുള്ള ഏറ്റവും മോശം സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. നയന്‍ താരയേയും നിവിന്‍ പോളിയേയും കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ലവ് ആക്ഷന്‍ ഡ്രാമയൊക്കെ താന്‍ എഴുതി പഠിച്ച സിനിമകളാണെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് പോലും അഞ്ചു വര്‍ഷം കഴിഞ്ഞിട്ടുള്ള സിനിമകളാണ്. എന്റെ കയ്യിലുള്ള ഏറ്റവും മോശം കഥകളാണ് ഞാന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.

ഞാന്‍ എഴുതി പഠിച്ച സിനിമകളാണ് ലവ് ആക്ഷന്‍ ഡ്രാമയൊക്കെ. ഞാന്‍ അഞ്ച് വരെയേ മലയാളം പഠിച്ചിട്ടുള്ളു. എനിക്ക് അതിന്റെതായ ലിമിറ്റേഷന്‍ ഉണ്ട്.

സിനിമകള്‍ പരീക്ഷിക്കുമ്പോഴും വേറെ ആളിന്റെ പൈസയില്‍ ചെയ്യരുത്. അതുകൊണ്ടാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ ഞാന്‍ തന്നെ പ്രൊഡക്ഷന്‍ ചെയ്യുന്നത്,” ധ്യാന്‍ പറഞ്ഞു.

ശ്രീനിവാസന്റെ കഥയില്‍ സിനിമ ചെയ്യുമോയെന്ന ചോദ്യത്തിനും ധ്യാന്‍ മറുപടി പറഞ്ഞു.

”അച്ഛന്റെ കഥയില്‍ ഒരു സിനിമ ചെയ്യാന്‍ എനിക്ക് കഴിയില്ല. അത് നടക്കുകയുമില്ല, പിന്നെ എനിക്ക് അങ്ങനെ ചെയ്യണമെന്ന് തോന്നിയിട്ടും ഇല്ല. നടക്കാത്തത് കൊണ്ടല്ല, എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല.

കാരണം എന്റെ കയ്യില്‍ ഒരുപാട് കഥകളുണ്ട്. ഞാന്‍ പറഞ്ഞ് വരുന്നത് അച്ഛന്റെ കഥയില്‍ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നാണ്,” ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

content highight: actor dhyan about love action drama movie

We use cookies to give you the best possible experience. Learn more